താൾ:CiXIV125.pdf/61

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൫൭ –

അവരിൽ പ്രമാണികളെ തിരുമുൽപാടന്മാർ (തിരു
മുമ്പു)എന്നും ഭട്ടത്തിരിപ്പാടെന്നും (പട്ടേരി) വന്ദനാ
ൎത്ഥം പറയുന്നു. ഓരോ യാഗാദി കൎമ്മങ്ങളെ ചെയ്ക
കൊണ്ടു, സോമാതിരിമാർ (ചോ—), അഗ്നിഹോത്രി
കൾ (അക്കിത്തിരി)എന്നിങ്ങിനെ ചൊല്ലുന്നു. പരദേ
ശബ്രാഹ്മണർ ഭട്ടന്മാർ (പട്ടർ) തന്നെ; ഇവർ വൈദി
കന്മാർ –നമ്പിടിക്ക് ഓത്തില്ലായ്കകൊണ്ടു മുക്കാൽ
ബ്രാഹ്മണൻ; അതിൽ പ്രമാണി കക്കാട്ടുകാരണപ്പാടു
എന്ന നമ്പിടി. (ആയുധം എടുത്ത് അകമ്പടിചെയ്ക),
പിതൃപൂജെക്ക് ദൎഭയും സ്രുവവും ചമതക്കോലും വരു
ത്തിയ വെങ്ങനാട്ടിൽ നമ്പിടി ബ്രാഹ്മണസഭയിൽ
ഒന്നിച്ച് ആവണപ്പലക ഇട്ടിരിക്കുന്ന പ്രഭു; ഇതിൽ
താണതു കറുകനമ്പിടി.(നമ്പിടിക്ക് മരുമക്കത്തായം
ഉണ്ടു). —പിന്നെ അന്തരാളത്തിൽ ഉള്ളവർ: അമ്പ
ലവാസികൾ ശൂദ്രങ്കൽനിന്നു കരേറിയവർ ബ്രാഹ്മ
ണങ്കൽ നിന്നു കിഴിഞ്ഞവർ. അതിൽ പൊതുവാന്മാർ
രണ്ടു വകക്കാർ: അകപ്പൊതുവാൾ (ശിവബലിക്ക് തി
ടമ്പു എഴുന്നെള്ളിക്ക, ദേവസ്വം ക്ഷേത്രം ദേവനെ
യും പരിപാലിച്ചു സൂക്ഷിക്ക. സോപാനം കഴുക). പുറ
പ്പൊതുവാൾ (വഴിപാടു വാങ്ങിക്കൊടുക്ക, ഇല വിറകു
പാൽ തേൻ നെയ്യിത്യാദി ഒരുക്കുക). ഭഗവതിസേവ
യിൽ ശക്തിപൂജ ചെയ്യുന്നവൎക്കു പിടാരന്മാർ (പിഷാ
രകന്മാർ) എന്നും അടിയാന്മാർ (അടികൾ) എന്നും
ഓരോ പേരുണ്ടു. പുഷ്പകൻ നമ്പിയച്ചനും (ദേവന്നു
പൂ കൊടുക്ക, മാലകെട്ടുക, ക്ഷേത്രപ്രവൃത്തി ചെയ്തു
കൊള്ളുക, അവന്റെ ഭാൎയ്യക്ക് ബ്രാഹ്മിണി എന്നു പേ
ർ. ഗൃഹത്തെ പൂമഠം എന്നും പാദോദകം എന്നും,

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/61&oldid=185791" എന്ന താളിൽനിന്ന് ശേഖരിച്ചത്