താൾ:CiXIV125.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൫൬ –

ആയി. സകല വിദ്യകളും ഗ്രഹിച്ചു പ്രസിദ്ധനായി
സൎവ്വജ്ഞപീഠം ഏറി ഇരിക്കുംകാലം (ഗോവിന്ദസ
ന്യാസിയുടെ നിയോഗത്താൽ) കേരളഭൂമിയിങ്കലേ
അവസ്ഥ (൨൪000) ഗ്രന്ഥമാക്കി ചമെച്ചു. ൬൪ ഗ്രാ
മത്തെയും വരുത്തി അടുക്കും ആചാരവും നീതിയും
നിലയും കുലഭേദങ്ങളും മൎയ്യാദയും യഥാക്രമവും എ
ച്ചിലും വീഴ്പും തീണ്ടലും കുളിയും കുഴി വരഞ്ഞ് നീർ
കോരുവാനും കലം വരഞ്ഞ് വെച്ചുണ്മാനും അവര
വൎക്കു ഓരോരോ പ്രവൃത്തികളും ആചാരങ്ങളും ഭാഷ
കളും അതാത കലത്തിന്നു തക്കവണ്ണം കല്പിക്കയും ചെ
യ്തു. നാലു വൎണ്ണം കൊണ്ടു ൧൮ കുലം ആക്കി; അതുകൊ
ണ്ടു ൬൮ കുലവൎണ്ണം എന്നും ൭൨ കുലം എന്നും ക
ല്പിച്ചു.

അപ്പറയുന്ന കുലപ്പേരുകൾ വെവ്വേറെ കേട്ടുകൊ
ൾക; ബ്രാഹ്മണാദി നാലു വൎണ്ണമുള്ളത് തന്നെ അനേ
കം പേരുണ്ടു ബ്രാഹ്മണരിൽ തന്നെ അനേകം പേ
രുണ്ടു. (ഓത്തന്മാർ, മന്ത്രവാദികൾ, സ്മാൎത്തന്മാർ,
ശാസ്ത്രാംഗക്കാർ, പിതൃകൎമ്മക്കാർ, ഗ്രന്ഥികൾ, ജ്യോതി
ഷക്കാർ, (—ഷാരികൾ), വ്യാകരണക്കാർ, ശാന്തിക്കാർ,
ശാസ്ത്രികൾ, വേദാന്തികൾ, വൈദികന്മാർ, ഗൃഹസ്ഥ
ന്മാർ, സന്ന്യാസികൾ). ബ്രാഹ്മണസ്ത്രീകൾ അകത്തു
നിന്നു പുറപ്പെടാതെ ഇരിക്കുന്നവരാകകൊണ്ടു അ
ന്തൎജ്ജനങ്ങൾ എന്നും അകത്തമ്മമാർ എന്നും പേ
രായി. ബ്രാഹ്മണരുടെ ബാലന്മാർ ഉണ്ണി എന്നും ബാ
ലമാർ തങ്ങപ്പിള്ളമാർ എന്നും പറയുന്നു. ആൎയ്യാവ
ൎത്തത്തിങ്കൽ നിന്നുവന്ന ബ്രാഹ്മണർ നമ്പൂതിരിമാർ
(നമ്പൂരിപ്പാടു), എമ്പ്രാന്മാർ (എമ്പ്രാന്തിരി) എന്നും,

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/60&oldid=185790" എന്ന താളിൽനിന്ന് ശേഖരിച്ചത്