താൾ:CiXIV125.pdf/59

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൫൫ –

ചെയ്തു കാവടിയും കൊണ്ടു രാമേശ്വരത്തു ചെന്നു ഇ
രിവരും ഇങ്ങു വന്നാൽ ചെയ്യുംവണ്ണം ചെയ്തു കൊ
ള്ളുന്നതുമുണ്ടു. ഇതുവണ്ണം ഉണൎത്തിച്ചു കാശിക്ക് പോ
വൂതും ചെയ്തു.]


൬. ശങ്കരാചാൎയ്യർ കല്പിച്ച കുലക്രമവിവരം.

പട ജയിച്ചിരിക്കും കാലം ശ്രീമഹാദേവന്റെ പു
ത്രനായി (അംശമായി)എത്രയും പ്രസിദ്ധനായിട്ട് ഒ
രു ദിവ്യനുണ്ടായി; അതാർ പിന്നെ ശങ്കരാചാൎയ്യർ ആ
യതു. അതുണ്ടായ്ത് ഏതുപ്രകാരം എന്നു കേട്ടുകൊൾക:
ഒരു ബ്രാഹ്മണസ്ത്രീക്ക് (വൈധവ്യം ഭവിച്ചശേഷം) അ
ടുക്കള ദോഷം ശങ്കിച്ചു നില്ക്കുംകാലം (അവളെ പുറ
ന്നീക്കി വെച്ചു) ശ്രീ മഹാദേവൻ വന്നുല്പാദിക്കയും
ചെയ്തു, (ഭഗവാന്റെ കാരുണ്യത്താൽ അവൾക്ക് പു
ത്രനായി വന്നവതരിച്ചു. ശൃംഗേരി ശങ്കരാചാൎയ്യർ). ശ
ങ്കരാചാൎയ്യർ വിദ്യ കുറഞ്ഞൊന്നു പഠിച്ചകാലം ത
ന്റെ അമ്മ മരിച്ച വാറെ, ആ ഊഴത്തിൽ ക്രിയകൾ
ക്ക് ബ്രാഹ്മണർ എത്തായ്കകൊണ്ടു തന്റെ ഗൃഹ
ത്തിങ്കൽ ഹോമകുണ്ഡംചമച്ചു മേലേരികൂട്ടി അഗ്നി
യെ ജ്വലിപ്പിച്ചു ശവം ഛേദിച്ചു ഹോമിച്ചു ദഹിപ്പി
ച്ചിരിക്കുന്നു. അനന്തരവൻ ചെയ്യേണ്ടും ക്രിയകൾ
ശൂദ്രനെക്കൊണ്ടു (ബ്രാഹ്മണൎക്കടുത്തവനെ കൊണ്ടു)
ചെയ്യിപ്പിച്ചു. (അങ്ങിനെ താൻ ദഹിപ്പിക്കകൊണ്ടു
ബ്രാഹ്മണൻ കൂടാതെ ശൂദ്രന്നും ഒരു ക്രിയയില്ല ശൂദ്രൻ
കൂടാതെ ബ്രാഹ്മണന്നും ഒരു ക്രിയയില്ല എന്നു കല്പി
ച്ചു, ശങ്കരാചാര്യൎക്കു വിദ്യ അനേകം ഉണ്ടായവാറെ
അവന്നു ശരി മറ്റാരുമില്ല. ബ്രാഹ്മണരും നില്ക്കാതെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/59&oldid=185789" എന്ന താളിൽനിന്ന് ശേഖരിച്ചത്