താൾ:CiXIV125.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൪൯ –

ചെയ്തു. പരശൂരാമമൎയ്യാദയെ ഉപേക്ഷിക്കകൊണ്ട്
൬൪ ഗ്രാമവും ഒന്നിച്ചു കൂടാതെ പോകയും ചെയ്തു.
അങ്ങിനെ ചേരമാൻ പെരുമാൾ രക്ഷിക്കും കാലം പാ
ണ്ടിരാജാവായിരിക്കും രായർ ഒപ്പം (?) രക്ഷിക്കേണ്ടു
ന്ന മലയാളം ചോഴമണ്ഡലരാജാവ് അടക്കുക എ
ന്നും വെച്ചാൽ കേരളം പാതി ഇങ്ങടക്കേണം എന്നും
കല്പിച്ചു, ആനമല കയറി കാനത്തിൽ കിഴിഞ്ഞു കോ
ട്ട ഇട്ടുറപ്പിക്കയും ചെയ്തു. അപ്രകാരം ചേരമാൻ പെ
രുമാൾ കേട്ട ശേഷം കേരളത്തിലുള്ള തന്റെ ചേ
കവന്മാരെ എല്ലാവരെയും അതിൽ പ്രധാനപ്പെട്ട പ
ടനായകന്മാരെയും തൃക്കടമതിലകത്ത് വരുത്തി, യോ
ഗം തികെച്ചു തരവൂർ നാട്ടിൽ എഴുന്നെള്ളി രായരുടെ
കോട്ട കളയേണം എന്നു കല്പിച്ചു, പല പ്രകാരം പ്ര
യത്നം ചെയ്തിട്ടും രായരുടെ കോട്ട കളവാൻ സംഗ
തി വന്നതുമില്ല; ചേരമാൻ പെരുമാൾ ക്ലേശിപ്പൂതും
ചെയ്തു.]


അനന്തരം ബ്രാഹ്മണരും പെരുമാളും തൃക്കാരി
യൂർ പൊന്മാടത്തിങ്കീഴിൽ [ശ്രീ നാവാക്ഷേത്രത്തിൽ]
അടിയന്തരസഭയിന്ന് നിരൂപിച്ച ൧൭ നാട്ടിലുള്ള
പുരുഷാരത്തെ എത്തിച്ചു, (പടയിൽ ജയിപ്പാന്തക്ക
വണ്ണമുള്ള ൟശ്വരസേവകളും ചെയ്യിപ്പിച്ചു കൊ
ണ്ടു), ദിഗ്വിജയം ഉണ്ടായിട്ടാരുള്ളു എന്നു അന്വേഷി
ച്ച ശേഷം (ക്ഷത്രിയസ്ത്രീയുടെ മകനായ കരിപ്പത്തു
കോവിലകത്ത് ഉദയവൎമ്മൻ എന്ന തമ്പുരാന്നു ദി
ഗ്ജയം ഉണ്ടെന്നു കണ്ടു), പൂനൂറയിൽ മാനിച്ചൻ എ
ന്നും വിക്കിരൻ (വിക്രമൻ) എന്നും ഇരിവർ എറാടി
മാർ (രണ്ടു ഏറാടിക്കിടാങ്ങൾ) അവരെ കൂട്ടി കൊ


5

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/53&oldid=185783" എന്ന താളിൽനിന്ന് ശേഖരിച്ചത്