താൾ:CiXIV125.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൪൮ –

രൂപം ചുഴന്നതു ചുഴലിസ്വരൂപം (പിന്നെ മലയാ
ളത്തിൽ ൧൮ അഴിമുഖത്തുനിന്നും കച്ചോടം ചെയ്യേ
ണം എന്നു കല്പിച്ചു പല വൎത്തകന്മാരെയും ചോന
കരേയും വരുത്തി ഇരുത്തി. പെരുമാൾ ജനിച്ചു
ണ്ടായ ഭൂമി ആൎയ്യപുരത്ത് വേളാപുരം എന്ന നഗര
ത്തിങ്കന്നു ഒരു ചോനകനെയും ചോനകസ്ത്രീയെയും
വരുത്തി, ആൎയ്യപ്പടിക്കൽ ഇരുത്തി. ഇവരെ ഇരുത്തേ
ണ്ടും നല്ല പ്രദേശം നാട്ടിന്നു ഒരു കണ്ണാക കൊണ്ടു
കണ്ണന്നൂർ എന്നും വേളാപുരം എന്നും പെരുമിട്ട് ചോനകനെ
അഴിരാജാവെന്നും സ്ത്രീയെ ഉമ്മ എന്നും കല്പിച്ചു അരി
യും ഇട്ടിരുത്തുകയും ചെയ്തു). ശേഷം പെരുമാളുടെ
ഗുണാധിക്യം ഏറ കാൺക കൊണ്ടു ബ്രാഹ്മണൎക്ക് ചേ
രമാൻ പെരുമാളെ പിരിഞ്ഞു കൂടാ എന്നു കല്പിച്ചു.|


അങ്ങിനെ ചേരമാൻ എന്ന രാജാവു ൩൬ കാലം
വാണതിന്റെ ശേഷം ബ്രാഹ്മണർ പരദേശത്തു ചെ
ന്നതുമില്ല. ചേരമാൻ പെരുമാളെ കണ്ടതുമില്ല എന്നു
കല്പിച്ചു, കൃഷ്ണരായർ മലയാളം അടക്കുവാൻ തക്കവ
ണ്ണം പട കൂട്ടുകെയല്ലൊ ചെയ്തതു.


[ശേഷം ബ്രാഹ്മണർ ചോഴമണ്ഡലത്തിങ്കൽ ചെ
ന്നു, ചേരമാൻ എന്ന രാജാവിനെ കൂട്ടിക്കൊണ്ടുവന്നു
പട്ടാഭിഷേകം ചെയ്തു. ൧൨ ആണ്ടു നാടു രക്ഷിച്ച ശേ
ഷം. കലിയുഗത്തിന്റെ ആരംഭം വൎദ്ധിക്കകൊണ്ടു
ബ്രാഹ്മണരും അവിടെ പെട്ട പ്രജകളും രണ്ടു പക്ഷ
മായി വിവാദിച്ചു, ചേരമാൻ പെരുമാളുടെ ഗുണങ്ങൾ
കൊണ്ടു ശ്രീ പരശുരാമൻ അരുളി ചെയ്ത മൎയ്യാദയെ
ഉപേക്ഷിച്ചു, പിന്നേയും ചേരമാൻ പെരുമാൾ ത
ന്നെ കേരളം രക്ഷിപ്പാന്തക്കവണ്ണം അനുവദിക്കുകയും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/52&oldid=185782" എന്ന താളിൽനിന്ന് ശേഖരിച്ചത്