താൾ:CiXIV125.pdf/51

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൪൭ –

ത്തിൽ ഇരിവർ വെള്ളാളസ്ത്രീകളും ഒരു രാജസ്ത്രീയും
കൂടി നീരാട്ടത്തിന്നു വന്നതിന്റെ ശേഷം, പുഷ്പ
ത്തിൻ സുഗന്ധം കേട്ട് പുഷ്പം പറിപ്പാൻ മൂവരും
തോണിയിൽ കയറീട്ടു, തോണിയുടെ തല തെറ്റി സമു
ദ്രത്തിങ്കലകപ്പെട്ട്, ഏഴിമലയുടെ താഴ വന്നടുക്കയും
ചെയ്തു. അവർ മൂവരും തോണിയിന്നു ഇറങ്ങി, മലയു
ടെ മുകളിൽ കരയേറി നില്ക്കയും (ഇരിക്കയും) ചെയ്തു.
ആ വൎത്തമാനം ചേരമാൻ പെരുമാൾ അറിഞ്ഞ
പ്പോൾ അവരെ കൂട്ടിക്കൊണ്ടുവരുവാൻ അരുളി ചെ
യ്തു, പരവതാനിക്കോട്ടിൽ ഒരു വിളക്കും പലകയും വെ
ച്ചു, പൊന്നിന്തളികയിൽ അരിയുമിട്ടു നില്ക്കുമ്പോൾ
മൂവരും ചേരമാൻ കോട്ടയുടെ അകത്തുകടന്നു. അ
തിൽ ഒരു സ്ത്രീ ആസ്ഥാനമണ്ഡപത്തിന്നു നേരിട്ട്
(– ർപെട്ട്) ചെന്നു ഒരു കാൽ എടുത്തു വെപ്പാൻ ഭാ
വിച്ചു പരവതാനിക്കോട്ടിൽ കരേറാതെ തമ്പുരാൻ
എഴുന്നെള്ളിയതിന്റെ വലത്തു ഭാഗത്ത് നിൽക്കയും
ചെയ്തു. മറ്റെ സ്ത്രീ തമ്പുരാൻ എഴുന്നെള്ളിനിന്നതി
ന്നു നേർ പെടാതെ ചുഴന്നു തമ്പുരാന്റേടത്തു ഭാഗ
ത്തു ചെന്നു നിന്നു. മൂന്നാമതു രാജസ്ത്രീ തമ്പുരാന്റെ
നേരെ വന്നു ആസ്ഥാന മണ്ഡപത്തിൽ കരേറി വഴി
പോലെ വന്ദിച്ചിരിക്കുകയും ചെയ്തു. അതു കണ്ടു പെ
രുമാൾ പൊന്തളികയിൽ അരിവാരി മൂന്നു വട്ടം തൃ
ക്കൈ കൊണ്ടു ചാൎത്തി, ഇവളിലുണ്ടാകുന്ന സന്തതി
ഏഴിഭൂപൻ എന്നരുളിച്ചെയ്തു, അവൎക്കീ രാജ്യത്തി
ന്നവകാശം എന്നും കല്പിച്ചു (തമ്പുരാട്ടിക്ക് എഴുന്നെ
ള്ളി ഇരിപ്പാൻ ഏഴിമലയുടെ താഴെ എഴോത്ത് കോ
യിലകവും പണി തീൎത്തു). നേരിട്ടു വന്നതുനേർപട്ട സ്വ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/51&oldid=185781" എന്ന താളിൽനിന്ന് ശേഖരിച്ചത്