താൾ:CiXIV125.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൪൬ –

ധാനം എന്നു കണ്ടു, തിരുവഞ്ചക്കുളം എന്ന ക്ഷേത്ര
വും തീൎത്തു, പല പെരുമാക്കന്മാരും അടിയന്തരമായി
രുന്ന മഹാക്ഷേത്രങ്ങളിൽ ചേരമാൻ പെരുമാളും ബ്രാ
ഹ്മണരുമായി അടിയന്തരം ഇരുന്നു. ഇങ്ങിനെ ൧൨
ആണ്ടു വഴിപോലെ പരിപാലിച്ച ശേഷം പെരുമാ
ളുടെ ഗുണാധിക്യം വളരെ കാൺക കൊണ്ടു: "൧൨ ആണ്ടു
വാഴുവാന്തക്കവണ്ണം അവധി പറഞ്ഞിട്ടല്ലോ കൃഷ്ണ
രായർ ചേരമാൻ പെരുമാളെ കല്പിച്ചതു പ്രമാണം
അല്ല" എന്നു ബ്രാഹ്മണർ കല്പിച്ചു പിന്നെയും ൧൨
ആണ്ടു നാടു പരിപാലിപ്പാൻ ചേരമാൻ പെരുമാളെ
തന്നെ കല്പിക്കയും ചെയ്തു) ചേരമാൻകോട്ടയിൽ
രാജലക്ഷ്മിയും വീൎയ്യലക്ഷ്മിയും ഏറ പ്രകാശിക്കുന്നു
എന്നു കണ്ടു, അവിടെ തന്നെ എഴുന്നെള്ളി, ഒരു കട്ടി
ലയും നാട്ടി ചേരമാൻ കട്ടിലെക്കകത്തു പല അടുക്കും
ആചാരവും കല്പിച്ചു, പരദേശത്തുനിന്നു കൊണ്ടുപോ
ന്ന രാജസ്ത്രീയെ ബ്രാഹ്മണനെകൊണ്ടു വിവാഹം ക
ഴിപ്പിച്ചു, അതിലുണ്ടാകുന്ന സന്തതി ക്ഷത്രിയൻ എ
ന്നും കല്പിച്ചു. (ഈ കേരളത്തിൽ നല്ല സൂൎയ്യക്ഷത്രി
യരെ വേണം എന്നു ബ്രാഹ്മണരും വെച്ചു, വസ്തുതിരി
ച്ചു കൊടുക്കയും ചെയ്തു. അങ്ങിനെ ആ ക്ഷത്രിയസ്ത്രീ
യേ മൂഷികരാജ്യത്തിങ്കൽ കുലശേഖരപ്പെരുമാൾ വാ
ണ ചിത്രകൂടത്തിന്റെ സമീപത്ത് ഒരു കോയിലകം
തീൎത്തു, അവിടെ തന്നെ ഇരുത്തി). അതിൽ ൨ പുരു
ഷന്മാരുണ്ടായി, ജ്യേഷ്ഠനെ ചിത്രകൂടത്തിങ്കലും അനു
ജനെ തുളുനാട്ടിലും കല്പിക്കയും ചെയ്തു. ചേരമാൻ
പെരുമാൾ ചേരമാൻകോട്ടയിൽ വാഴുന്ന കാലത്തു
ഉത്തര ഭൂമിയിങ്കൽ (മാലിനി എന്ന) ഒരു നദീതീര

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/50&oldid=185780" എന്ന താളിൽനിന്ന് ശേഖരിച്ചത്