താൾ:CiXIV125.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൪൧ –

കെട്ടി വാദ്യങ്ങളും അടിപ്പിച്ചു, വിളക്കു പിടിപ്പിച്ചു, ക
ണമിരിക്കും ക്ഷേത്രത്തിങ്കൽ പോകെണം. പോകുന്ന
വഴിയിൽ പിടിച്ചുകളി, പടക്കളി ഇത്യാദികളും വേ
ണം. ക്ഷേത്രത്തിന്നു ൩ പ്രദക്ഷിണം; പിന്നെ അക
ത്തൂട്ടു ചെന്നു ആയുധവും വച്ചു ദേവനെ തൊഴുതു
ദിവസം രാവെ അമ്പലത്തിന്നു എഴുനീറ്റു കുളി
ച്ചൂത്തൂ അകത്തൂട്ടു ചെന്നു പൂജകൾ തുടങ്ങിപ്പൂ; ശീവേലി
മുമ്പെ ഇല്ല എന്നു വരികിൽ, അന്നാളിൽ വേണം;
ശ്രീഭൂതവെലി കൂടി വേണം എന്നാകുന്നു. പൂജകൾ
ഇവ്വണ്ണം കഴിച്ചേ ഇരിക്കാവു. ചാത്തിരം തലനാളെ
തുടങ്ങി ദേഹശുദ്ധിയോട് കൂടി ഇരിക്കയും വേണം.
വെറ്റില തിന്നാം ചന്ദനം തേക്കാം; ഇരുന്ന കണം
കഴിവോളം ക്ഷൌരമരുത്; സ്ത്രീ സംഗവുമരുത്; തറ്റു
ടുക്കെണം, നിൎമ്മാല്യം പകലത്തേത് എന്നിവ വൎജ്ജി
ക്കേണം. പൂജകഴിഞ്ഞിട്ട്, അമ്പലത്തിൽ ഒരു നില
വിളക്കും ഗണപതിയും വെച്ചു നെൽപറയും അരി
പറയും വെച്ചു വിളക്കിന്നു ചുറ്റും വട്ടത്തിലിരുന്നു,
അന്നേരം രക്ഷാശിക്ഷാ എന്നും ധ്യാനിച്ചു രക്ഷിപ്പാനു
ള്ള ഐകമത്യവും വിശേഷങ്ങളും ഓരിടത്തിരുന്നു ചോ
ദിച്ചറികയും, രണ്ടാമത് പോക്കിയ പ്രകാരവും ബ്രാ
ഹ്മണരുടെ കൎമ്മങ്ങൾ വിഘ്നം വരാതെ ഇരിപ്പാനുള്ള
കഴിവും ഓരിടത്ത് ഒരു ദോഷം ഉണ്ടെന്നുവരികിൽ
ആ ശങ്ക ഉണ്ടായതു പരിഹസിക്കയും, ഇത് എല്ലാം
ഐകമത്യം ഓരിടത്തിരുന്നു ചിന്തിക്ക, ചൊല്ക, അ
തിന്നായിട്ടിരിക്ക. വെച്ച വിളക്കു കണം കഴിവോളം
കെട്ടു പോകരുത്; സംബന്ധമുള്ള ജനം തപ്പും ചേർ
മങ്ങലവും കൂടി വിളക്കത്ത് വെച്ചിരിക്കാവു, താനും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/45&oldid=185775" എന്ന താളിൽനിന്ന് ശേഖരിച്ചത്