താൾ:CiXIV125.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൩൭ –

ധിച്ചു കിടക്കുന്നു. ഈ പത്തു ഗ്രാമത്തെ ചാത്തിരർ
എന്നു ചൊല്ലുന്നു. ശാസ്ത്രത്തിൽ ചൊല്ലിയ കൎമ്മത്തെ
ദാനം ചെയ്കകൊണ്ടു ശാസ്ത്രൻ; രക്ഷിപ്പാൻ വാൾ
കൈയിലുണ്ടു. ഇതിൽ ആ ഗ്രാമങ്ങൾ ഒഴിഞ്ഞു
൩ ഗ്രാമങ്ങളിൽ ആയുധക്കാർ എന്ന് നടക്കുന്ന
വർ ഒക്കയും നിരായുധവർ കൂടി ശാസ്ത്രത്തിൽ പണ്ടെ
ന്നതു ഗ്രാമത്തിൽ ഉള്ളവരിൽ ആയുധക്കാരെ നി
രായുധവർ ഒന്നിച്ചുകൂടി സംഗസംഘം. ഈ അവ
രോധിച്ച നേരം ക്ഷത്രിയൻ ആയിരുന്നതു ഐരുൾ
കോവിലകത്ത് സാക്ഷ ചാത്രരായത്. എട്ടു ഗ്രാമവും
ഈ ആയുധം എടുപ്പാൻ അവരോധിച്ചതിൽ ആയു
ധം എടുത്തവരും അവരോധിക്കപ്പെട്ടിരിക്കുന്നു. ആയു
ധം എടാതെ ശൌൎയ്യം പൊഴിത്തിക്കും (പ്രവൃത്തിക്കും);
പുറപ്പെടാതെ ഇരിക്കുന്ന പരിഷ നിരായുധവരുടെ
സ്ഥാനത്തിരിക്കുന്നു, ഏതാനും ചിലർ പുറപ്പെടാ
തെ ഇരിക്കുന്നു, യാഗാദി കൎമ്മങ്ങളെ ഉപേക്ഷിയാതെ
ഇരിപ്പാൻ എടുത്തവർ ചെയിപ്പിപ്പാൻ ചെയ്ത ഫലം
അവർക്കുണ്ടു താനും. ഇരിക്കുന്നവർ ഒന്നിച്ചു പുണ്യാ
ഹകലം പിടിക്കയും വേണം. ഒഴിഞ്ഞുള്ള ഗ്രാമ
ങ്ങളും ൧0|| ഗ്രാമത്തിലുള്ളവരും ഒരുമിച്ചു കൈപിടി
ച്ചു കിടക്കുന്നു. ആയുധം എടുത്തവർ കൎമ്മം ഇടവിടും,
ശൌചം ഇടവിടും; ഉണ്ടാകുന്ന അവസ്ഥകളിൽ ഒക്ക
യും രക്ഷിതാവു മേൽകോയ്മയായിജ്ജനം തന്നെ. അ
തിങ്കൽ രക്ഷിച്ചു കൂടാ എന്ന് വരുമ്പോൾ പ്രാണത്യാ
ഗം ചെയ്യുമാറു ബുദ്ധിപൂൎവ്വമായി മരിച്ചു, എന്നിട്ടു ര
ക്ഷിച്ചു, എന്നിട്ടു മന്ത്രസംസ്കാരം ചെയ്യാതെ ഇരിക്ക
രുതു, ചെയ്യേണം; നിരായുധാക്കൾ ഇപ്രകാരം അരുതു.


4

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/41&oldid=185771" എന്ന താളിൽനിന്ന് ശേഖരിച്ചത്