താൾ:CiXIV125.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൩൬ –

൪. രക്ഷാപുരുഷന്മാരും ബ്രാഹ്മണരും വാഴുന്ന പ്രകാരം.

ശേഷം പെരുമാൾ സ്വൎഗ്ഗത്തിന്നു പോയപ്പോൾ
"രക്ഷിച്ചു കൊൾവാൻ ദണ്ണമത്രെ, ബ്രാഹ്മണൎക്ക് ബ്രാ
ഹ്മണർ തങ്ങളുടെ കൈയിൽ (വാക്കിൽ) ഉറപ്പുണ്ടാ
യേ മതിയാവു" എന്നു കല്പിച്ചു രക്ഷയ്ക്കായ്ക്കൊണ്ടു ൬൪
ഗ്രാമത്തിൽ ഉള്ള ബ്രാഹ്മണരും ഐകമത്യപ്പെട്ട് ൧൨
(൧൦ - ൧൦||) ഗ്രാമത്തെ അവരോധിപ്പിച്ചു വാൾ എടു
പ്പാൻ. (ആ ൧0 ഗ്രാമം: പെരുമനം, ഇരിങ്ങാടിക്കോ
ട്, ചോവര, ആലത്തൂർ, കരിക്കാട്ടു, പയ്യന്നൂർ, തിരു
വില്വായി, ത്രിശ്ശിവപേരൂർ, ഐരാണിക്കുളം, മൂഷിക
ക്കുളം, കഴുതനാടു പാതിയും). ഇങ്ങിനെ തൃക്കാരിയൂർ
തൃക്കൊട്ടിലിങ്കൽനിന്നു ൬൪ ഗ്രാമവും (ഒരു നിഴലായി)
കൂടി യോഗം തികഞ്ഞു അവരോധനം കഴിച്ചശേ
ഷം അവർ രക്ഷാപുരുഷന്മാരായി – ശാസ്ത്രികൾ എ
ന്ന പേർ.

വാൾ തൊടുവാൻ ആകേ ൪ മണ്ഡലത്തിലകമെ
കുറിച്ചു, ഒരു മണ്ഡലത്തിൽ അങ്ങിക്കൽ എത്തി, ആ
യുധം എടുക്കയും ചെയ്തു. ൮ || ഗ്രാമം ഒരുമിച്ചു എ
ടുത്തതേ ഉള്ളു. ആവട്ടിപുത്തൂരും എറ്റുമാനൂരും അ
വരോധത്തിന്നു കൂടി (മദിച്ചു). രണ്ടാമത് മേടിച്ച് എ
ല്ലാവരും എടുത്താറെ, തങ്ങളും എടുത്തുകൊണ്ടു. വി
ശേഷിച്ചു ൬൪ ഗ്രാമവും സമയം ചെയ്യുന്നപ്പോൾ
"ഈ ആയുധംതൊട്ടവർ കൎമ്മത്തെ ചെയ്യിപ്പിച്ചു ധ
ൎമ്മത്തെ രക്ഷിച്ചിരിപ്പു. ആയുധം എടുക്ക കൊണ്ട് ഒഴി
ച്ചു കൊൾവാൻ കൂടി ഊണും പുണ്യാഹവും ജാതി കാൎയ്യ
വും ചെയ്തിരിപ്പു" എന്ന സമയം ഈ ൧0|| ഗ്രാമത്തി
ലുള്ളവരെ ഒക്കയും ആയുധപാണികളാക്കി, അവരോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/40&oldid=185770" എന്ന താളിൽനിന്ന് ശേഖരിച്ചത്