താൾ:CiXIV125.pdf/39

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൩൫ –

ഭ്യസിക്കയും ചെയ്തു. ശാസ്ത്രികളുടെ ( — കളിരുന്ന) സ്ഥ
ലമാകകൊണ്ടു ഭാട്ടം (ഭാട്ടമന — ക്രമത്താലേ പട്ടമ
ന എന്നായി പോയി) എന്നു ചൊല്ലുന്നു. (൬൪ ഗ്രാ
മത്തിലുള്ള ബ്രാഹ്മണരിൽ ശ്രേഷ്ഠന്നു ഈ സ്ഥലം
എന്ന വ്യവസ്ഥയും ഉണ്ടു). ഭട്ടാചാൎയ്യരുടെ ശിഷ്യനാ
യ പ്രഭാകരഗുരുക്കളുടെ മെതിയടി അവിടെ ഉണ്ടെന്നു
പ്രസിദ്ധമായി പറയുന്നു. കുലശേഖരപ്പെരുമാളോട്
൭൦൦൦ കലം വസ്തുവും ഉദയതുംഗൻ എന്ന ചെട്ടിയോ
ടു ൫൦൦൦ കലം വസ്തുവും പൂവും നീരും വാങ്ങി. ഇപ്പ
ന്തീരായിരം വാങ്ങിയതു ഭട്ടാചാൎയ്യരല്ല; പ്രഭാകരഗുരു
ക്കൾ അതിനെ വാങ്ങുകകൊണ്ടു ഭാട്ടപ്രഭാകരവ്യാക
രണത്തിന്നു കിഴിഉള്ളു. (കഴിവുള്ളു). (ശാസ്ത്രികൾ ബ്ര
ഹ്മസ്വം പകുക്കുമ്പോൾ വേദാന്തശാസ്ത്രത്തിന്നു പകു
പ്പില്ല എന്നു കല്പിച്ചു) ൧൨൦൦൦ കലത്തിന്നു ഓഹരി
(ഉപഹരി) വേദാന്തികൾക്ക് ഇല്ല. പ്രഭാകരഗുരു
വേദാന്തികൾക്ക് കൊടുത്തില്ലായ്ക കൊണ്ടു, തൃക്കണ്ണാ
പുരത്തു ഭാട്ടപ്രഭാകരവ്യാകരണത്തിന്നു കിഴിഉള്ളു. വേ
ദാന്തികൾ വേദാന്തം വായിച്ചാലും ഭാട്ടപ്രഭാകര
വ്യാകരണം മൂന്നാലൊന്നിൽ വേണം. തൃക്കണ്ണാപുര
ത്ത് കിഴിയിടയിൽ രണ്ടാമത് പലരും ഉണ്ടാക്കീട്ടും ഉ
ണ്ടു. ശാസ്ത്രത്തിന്നു, അതിൽ വേദാന്തിക്ക് കൂട ഉണ്ടു
താനും. പ്രഭാകരഗുരുക്കൾ വാങ്ങിയതു ബ്രഹ്മസ്വത്തിൽ
ഇല്ല. — കുലശേഖരപ്പെരുമാൾ ൧൮ സംവൽ വാണ
തിന്റെ ശേഷം ഉടലോടു സ്വൎഗ്ഗം പുക്കു. അന്നേത്തേ
കലി: പുരുധിസമാശ്രയം എന്ന പേർ. തിരുവഞ്ചക്കു
ളം മുക്കാൽ വട്ടം ഉണ്ടായതും കലി മേലെഴുതിയതു ത
ന്നെ ആ കലി ൩൩൩ (ക്രിസ്താബ്ദം.)


"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/39&oldid=185769" എന്ന താളിൽനിന്ന് ശേഖരിച്ചത്