താൾ:CiXIV125.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

യി, സ്വൎഗ്ഗത്തിന്നല്ല എന്നു പറയുന്നു; അതു ചേരമാ
ൻ പെരുമാളല്ല, പള്ളിബാണപെരുമാളത്രേ
[കേരളരാജാവു]. ചേരമാൻ പെരുമാൾ സ്വൎഗ്ഗത്തി
ന്നത്രേ പോയതു. ശേഷം നാലു പെരുമാക്കൾ വാഴ്ച
കഴിഞ്ഞ് അഞ്ചാമത് വാണ പെരുമാൾ ചേരമാൻ
പെരുമാൾ).


൩. കുലശേഖരൻ ഓളം വാണ പെരുമാക്കന്മാർ

[ബ്രാഹ്മണർ പരദേശത്തു ചെന്ന് ഉത്തരഭൂമിയി
ങ്കൽനിന്നു തുളുഭൻ പെരുമാളെ കൂട്ടി കൊണ്ട് പോ
ന്നു, ആ പെരുമാൾ ഗോകൎണ്ണത്തിൽനിന്നു തുടങ്ങി
പെരുമ്പുഴയോളമുള്ള നാടു കണ്ടപ്പോൾ, ഈ രാജ്യം
തന്നെ നല്ലു എന്നു വിചാരിച്ചു, കോടീശ്വരം എന്ന
പ്രദേശത്തു എഴുന്നെള്ളി ആ ഗ്രാമത്തിലുള്ള ബ്രാഹ്മ
ണരോടിരിക്കയും ചെയ്തു. അവിടെ വാഴുക കൊണ്ടു
തുളുനാടു എന്നു പറവാൻ കാരണം; ൬ സംവത്സരം പ
രിപാലിച്ചതിന്റെ ശേഷം ആ പെരുമാളുടെ സ്വർഗ്ഗാ
രോഹണം. — പിന്നെ ഇന്ദ്ര പെരുമാളെ കൂടി കൊ
ണ്ട് പോന്നു വാഴ്ച കഴിച്ചു; അല്ലൂർ പെരിങ്കോവിലകം
എന്നു കല്പിച്ചു അവിടെ സമീപത്തു ൪ കഴകത്തിന്നും
നാലു തളിയും തീൎത്തു, (ആ പരപ്പു മുമ്പെ ൧ എഴുതി
യതു,) തളിയാതിരിമാർ പെരുമാളുമായി കൂടി പല ത
ളിയിലും അടിയന്തരമായിരുന്നു; പന്തീരാണ്ടു നാടു പ
രിപാലിച്ചതിന്റെ ശേഷം ഇന്ദ്രൻ ആ സ്ഥാനത്തു
മറ്റൊരുത്തരെ വാഴിപ്പാൻ (വാഴ്വാൻ)കല്പിച്ചു, (പര
ദേശത്ത്) എഴുന്നെള്ളുകയും ചെയ്തു. — പിന്നെ (ആൎയ്യ
പുരത്തിങ്കൽ നിന്നു) ആൎയ്യപ്പെരുമാളെ കൂട്ടിക്കൊണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/34&oldid=185764" എന്ന താളിൽനിന്ന് ശേഖരിച്ചത്