താൾ:CiXIV125.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

–൨൯ –

ശാസ്ത്രികൾ പറഞ്ഞു, "അല്ലയോ പെരുമാൾ എ
ന്തീയബദ്ധം കാട്ടിയതു"എന്നു പറഞ്ഞു, (പല വ
ഴിയും പെരുമാളോട കല്പിച്ചതിന്റെ ശേഷം) "ഇ
തത്രേ നേരാകുന്നത്" എന്നു പറഞ്ഞാറെ, ശാസ്ത്രികൾ
കല്പിച്ചു; "എന്നാൽ (എങ്കിലോ) ബേൗദ്ധന്മാർ ഞാ
ങ്ങളും കൂടി (ഈ ശാസ്ത്രം കൊണ്ടു) വിവാദിച്ചാൽ,
ഞാങ്ങൾ തോറ്റുവെന്നു വരികിൽ ഞാങ്ങളെ നാവു
മുറിച്ചു നാട്ടിൽ നിന്നു കളവൂ; എന്നിയേ ബൌദ്ധന്മാർ
തോറ്റുവെന്നു വരികിൽ, അവരുടെ നാവു മുറിച്ചു
(അവരെ) നാട്ടിൽനിന്നു ആട്ടി കളവൂ " എന്നു കേട്ടാറെ:
" അങ്ങിനെ തന്നെ " എന്നു പെരുമാൾ സമ്മതിച്ചു,
ശാസ്ത്രികളും ബൌദ്ധന്മാരുമായി വാദം ചെയ്തു, ബൌ
ദ്ധന്മാരുടെ ഉക്തി (മുക്തി) വീണു (ബൌദ്ധന്മാർ തോ
ൽക്കുകയും ചെയ്തു). പെരുമാൾ അവരുടെ നാവു മുറി
ച്ചു ശേഷമുള്ളവരെ നാട്ടിൽനിന്നു കളവൂതും ചെയ്തു.
“ഇനി മേലിൽ ബൌദ്ധന്മാർ വന്നു വിവാദിക്കുമ്പോൾ
വാദിച്ചുകൊണ്ടാലും എന്നെ രാജാവു പറയാവു, പി
ന്നെ വേദാന്തിയോട് അവരെ ശിക്ഷിച്ചു കളയാവു
എന്നേ ”. പിന്നെ വാണ പെരുമാളെ കൊണ്ടു സമ
യം ചെയ്യിപ്പിച്ചു, മാൎഗ്ഗം പുക്ക പെരുമാൾക്ക് വസ്തുവും
തിരിച്ചു കൊടുത്തു, വേറേ ആക്കുകയും (പാൎപ്പിക്കയും)
ചെയ്തു. “ബൌദ്ധശാസ്ത്രം ഞാൻ അനുസരിക്കകൊണ്ടു
എനിക്ക് മറ്റൊന്നിങ്കലും നിവൃത്തി ഇല്ല എന്നു കല്പി
ച്ചു, അപ്പെരുമാൾ ആസ്ഥാനത്തെ മറ്റൊരുത്തരെ
വാഴിച്ചു, ഇങ്ങനെ നാലു സംവത്സരം നാടു പരിപാ
ലിച്ചു, മക്കത്തിന്നു തന്നെ പോകയും ചെയ്തു. ബൌ
ദ്ധന്മാർ ചേരമാൻ പെരുമാള മക്കത്തിന്നത്രേ പോ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/33&oldid=185763" എന്ന താളിൽനിന്ന് ശേഖരിച്ചത്