താൾ:CiXIV125.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൨൮ –

ൎഷി അവിടേക്കെഴുന്നെള്ളി, ജംഗമൻ എന്ന പേരാ
കുന്നതു. ആ മഹൎഷിയോട് അവിടെയുള്ള ബ്രാഹ്മണർ
എല്ലാവരും കൂടി ഒക്കത്തക്ക ചെന്നു സങ്കടം ഉണൎത്തി
ച്ചതിന്റെ ശേഷം, മഹൎഷി അരുളിച്ചെയ്തു: "ഈ വെ
ച്ചൂട്ടുന്നേടത്തുണ്ടാകുന്ന അശുദ്ധിദോഷം പോവാൻ
ഞാൻ ഒരു പ്രായശ്ചിത്തം നിങ്ങൾക്ക് ഗ്രഹിപ്പിച്ചു ത
രാം; അതാകുന്നതു: അസ്തമിച്ചാൽ ഒരു വിളക്കു വെ
ച്ചു ബ്രാഹ്മണർ ദീപപ്രദക്ഷിണം ചെയ്തു കൊൾവു"
ദീപപ്രദക്ഷണം ചെയ്‌വാൻ മഹർഷി ഒരു ഗാനവും
ഉപദേശിച്ചു കൊടുത്തു: ബ്രഹ്മസ്തുതിയാകുന്നതിഗ്ഗാ
നം "ഇതിന്നു നിങ്ങൾക്ക് ഒരു ദേവൻ പ്രധാനമായി
ഗാനം ചെയ്തു കൊൾവാൻ തൃക്കാരിയൂരപ്പൻ തന്നെ
പരദേവത" എന്നുമരുളിച്ചെയ്തു. നിത്യം ഇതു ഗാ
നം ചെയ്തുകൊണ്ടാൽ നിങ്ങളുടെ സങ്കടങ്ങൾ ഒക്ക
വേ പോവാൻ കഴിവു വരും എന്നിങ്ങിനെ അരുളി
ച്ചെയ്തു മഹൎഷി എഴുന്നെള്ളുകയും ചെയ്തു. അനന്തരം
ബ്രാഹ്മണർ അസ്തമിച്ചാൽ ഒരു വിളക്കും വെച്ചു, ദീ
പപ്രദക്ഷിണം (ചെയ്തു) തുടങ്ങുമ്പോൾ , പരദേശ
ത്തുനിന്ന് ആറു ശാസ്ത്രികൾ വന്നു, ഒന്നു ഭാട്ടാചാ
ൎയ്യൻ, ഒന്നു ഭാട്ടബാണൻ, ഒന്നു ഭാട്ടവിജയൻ, ഒന്നു
ഭാട്ടമയൂരൻ, ഒന്നു ഭാട്ടഗോപാലൻ, ഒന്നു ഭാട്ടനാരാ
യണൻ. ഇങ്ങിനെ ൬ ശാസ്ത്രികൾ വന്നപ്പോൾ, അവി
ടേ ഉള്ള ബ്രാഹ്മണരോട് പറഞ്ഞു, "നിങ്ങൾക്ക് ബൌ
ദ്ധന്മാരെ കൊണ്ടുള്ള സങ്കടങ്ങൾ ഞാങ്ങൾ പോക്കു
ന്നുണ്ട്, നിങ്ങൾ ഏതും ക്ലേശിക്കേണ്ട" എന്ന് പറ
ഞ്ഞപ്പോൾ, ബ്രാഹ്മണർ പ്രസാദിച്ചു, ശാസ്ത്രികളുമാ
യി ഒക്കത്തക്ക ചെന്നു, മാൎഗ്ഗം പുക്ക പെരുമാളെക്കണ്ടു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/32&oldid=185762" എന്ന താളിൽനിന്ന് ശേഖരിച്ചത്