താൾ:CiXIV125.pdf/31

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൨൭ –

ക്കന്മാരെ അടക്കി, അവരുടെ കോയ്മ നടന്നു പോയി,
ഒരോ ഗ്രാമമാക്കി കല്പിച്ചിട്ടുമുണ്ടു, പലപലഗ്രാമങ്ങ
ളിൽനിന്നു വന്ന (പരിഷ) ഓരോ പേരുമിട്ടു. ഇങ്ങി
നെ ഗ്രാമം എന്നു വേണ്ട; ബഹുവിധമായുണ്ടു, സത്യം
ഇങ്ങിനെ ആകുന്നതു. ‌________


൨. ബൌദ്ധനായ പെരുമാൾ.


അനന്തരം കലിയുഗം സ്വല്പം മുഴുത്തകാലം
(ബ്രാഹ്മണർ പരദേശത്തു ചെന്നു, ബാണപുരത്തിൽ
നിന്നു ബാണപ്പെരുമാളെകൂട്ടികൊണ്ടു പോന്നു.
അല്ലൂർ പെരുങ്കൊയിലകത്തു കൈ പിടിച്ചിരുത്തി. ആ
പെരുമാൾ വാഴുന്നകാലത്തു) ബൌദ്ധന്മാർ വന്നു
പെരുമാളെ കണ്ടു. ബൌദ്ധശാസ്ത്രത്തിന്റെ പ്രാമാ
ണ്യം ആക കേൾപിച്ചതിന്റെ ശേഷം "ഇതത്രെ നേ
രാകുന്നത്" എന്ന് പെരുമാൾക്ക് ബോധിച്ചു; അന്നേ
ത്തേ പെരുമാൾ ബൌദ്ധമാർഗ്ഗം ചേരുകയും ചെയ്തു.
ആ പെരുമാൾ ബ്രാഹ്മണരെ വരുത്തി ബ്രാഹ്മണരോ
ട് ചോദ്യം തുടങ്ങി, ഈ മലനാട്ടിലേക്ക് (എല്ലാവ
രും) ഈ മാൎഗ്ഗം അനുഷ്ഠിക്കേണം എന്നു കല്പിച്ച ശേ
ഷം, എല്ലാവരും ബുദ്ധികെട്ട തൃക്കാരിയൂൎക്ക് (തൃക്ക
രിയൂർ)വാങ്ങുകയും ചെയ്തു. ഒരുമിച്ചു തൃക്കാരിയൂർ ഇ
രുന്ന ഗ്രാമങ്ങളിൽ വലിയ പരിഷകൾ എല്ലാവരെ
യും ഭരിപ്പിക്കുംകാലം പലരെയും സേവിച്ചിട്ട നിത്യ
വൃത്തി കഴിക്കുമ്പോൾ ശുദ്ധാശുദ്ധി വൎജ്ജിച്ചു കൊ
ൾവാനും വശമല്ലാഞ്ഞു മനഃപീഡ പാരം ഉണ്ടായതി
ന്റെ ശേഷം, ഈശ്വരാനുഗ്രഹം കൊണ്ട് ഒരു മഹ
3*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/31&oldid=185761" എന്ന താളിൽനിന്ന് ശേഖരിച്ചത്