താൾ:CiXIV125.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൮ –

൨. പെരുമാക്കന്മാരുടെ കാലം

൧. ആദ്യ പെരുമാക്കന്മാർ

അനന്തരം രാജാവിനെ ഉണ്ടാക്കുവാൻ അവർ
ഒക്കത്തക്ക പരദേശത്തു ചെന്നു, ഒരു ക്ഷത്രിയനേയും
ക്ഷത്രിയസ്ത്രീയെയും കൂട്ടി കൊണ്ടു പോന്നു. ക്ഷത്രിയ
സ്ത്രീയെ ബ്രാഹ്മണർ വിവാഹം ചെയ്തിരിപ്പു, അതി
ലുണ്ടാകുന്ന സന്തതി ക്ഷത്രിയനത്രെ ആകുന്നത് എ
ന്നൊരുമിച്ചു സമയം ചെയ്തു, (ആപരപ്പു കുറഞ്ഞോ
ന്നു പറവാനുണ്ടു, അതു വേണ്ടാ) വിശേഷിച്ചു അന്നു
കൊണ്ടുവന്ന ക്ഷത്രിയന്നു (ചേരമാൻ, കേരളൻ) പെ
രുമാൾ എന്ന പേരാകുന്നതു. ഇത് മലനാട്ടിലേ രാ
ജാവ്. ചോഴമണ്ഡലത്തിലേ രാജാവു ചോഴപ്പെരു
മാൾ, പാണ്ടിമണ്ഡലത്തിലേ രാജാവ് പാണ്ടി (കുല
ശേഖര) പെരുമാൾ; ഇങ്ങിനെ പെരുമാക്കന്മാരാകു
ന്നതു. മലനാടു കൊണ്ടു ൪ ഖണ്ഡം: ഗോകൎണ്ണത്തി
ൽ നിന്നു തുളുനാട്ടിൽ പെരുമ്പുഴയൊളം തുളുരാജ്യം,
പെരുമ്പുഴെക്കൽനിന്നു പുതുപട്ടണത്തോളം കൂപരാ
ജ്യം (മൂഷികരാജ്യം). പുതുപട്ടണത്തിൽനിന്നു കന്നേ
റ്റി (കണ്ണെറ്റി) ഓളം കേരളരാജ്യം. കന്നേറ്റിയിൽ
നിന്നു കന്യാകുമാരിഓളം മൂഷികരാജ്യം (കൂവള, കൂപ)
ഇങ്ങിനെ ൪ ഖണ്ഡത്തിന്റെയും പേർ. കേരള
ത്തിൽ ൧൧ അനാചാരം, പരദേശത്ത് ൨൨ അനാ
ചാരം.

മുമ്പിനാൽ രാജാവിനെ കൊണ്ടുവന്നു വെക്കു
മ്പോൾ, ബ്രാഹ്മണർ കൈ പിടിച്ചു സമയം ചെയ്തു
ഇപ്രകാരം "ഞങ്ങളാൽ സാദ്ധ്യമല്ലാത്തതിനെ സാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/22&oldid=185751" എന്ന താളിൽനിന്ന് ശേഖരിച്ചത്