താൾ:CiXIV125.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൭ –

ക്കയും ചെയ്തു മുഴുത്തു. ഇങ്ങിനെ സ്വല്പകാലം ചെ
ല്ലുമ്പോൾ "ഈ അവരോധിച്ച പരിഷെക്കായ്പോ
കും തെക്കുവടക്കുള്ള വസ്തു ഒക്കയും അതു വരരുത"
എന്നു കല്പിച്ചു ഐകമത്യപ്പെട്ടു നാം ഓരോരോ രാ
ജാവിനെ ഉണ്ടാക്കുമാറ് എന്നു കല്പിച്ചു. (ഈ അവ
രോധിച്ച നമ്പികൾക്കു ജന്മത്തിന്നു ജന്മം ചൊല്ലി വി
രൽ മുക്കേണം എന്നു വരികിൽ അവൎക്ക് ജന്മത്തിന്നു
കഴിവില്ല; മറ്റേയവൎക്ക് മുക്കിയാൽ അതു കണ്ടു ന
ടക്കെ ഉള്ളു).

[ബ്രാഹ്മണർ തിരുനാവായി മണപ്പുറത്തു കൂടി ഒ
രു സഭയായി നിരൂപിച്ചു, ഇനി മേലിൽ ൧൦ (പത്ത
ര) ഗ്രാമത്തിൽ ഓരോരുത്തർ പന്തീരാണ്ടു പന്തീരാ
ണ്ടു നാടുപരിപാലിക്ക എന്നു നിശ്ചയിച്ചു തൃക്കാരി
യൂർ (– കരിയൂർ), തൃക്കൊട്ടിന്നും രക്ഷാപുരുഷന്മാരാ
യി വാൾ എടുപ്പാൻ അവരോധിച്ച(കല്പിച്ച)പ്പോൾ
ഞാൻ എന്നും ഞാൻ എന്നും തമ്മിൽ വിവാദിച്ച
തിന്റെ ശേഷം എല്ലാവരും കൂടി നിരൂപിച്ചു, ഇനി
മേൽ ബ്രാഹ്മണർ നാടു പരിപാലിച്ചാൽ നാട്ടിൽ ശി
ക്ഷാരക്ഷ ഉണ്ടാകയില്ല. ഇനി നാടു പരിപാലിപ്പാൻ ഒ
രു രാജാവു വേണം എന്നു നിശ്ചയിച്ചു, രാജാവിനെ
ഉണ്ടാക്കുവാൻ ൬൪ ഗ്രാമത്തിന്റെ കുറവു തീർത്തു; പ
ന്നിയൂർ, പറപ്പൂർ, പെരിഞ്ചെല്ലൂർ, ചെങ്ങനിയൂർ
ഈ നാലു കഴകം കൂടിയാൽ മതി എന്ന വ്യവസ്ഥ
വരുത്തി, ൪ കഴകവും ഒരു സഭയായിരുന്നു നിരൂപി
ച്ചു പുറപ്പെട്ടു, പരദേശത്തുചെന്നു, കെയാപുരത്തിങ്ക
ൽനിന്നു കെയപെരുമാളെ കൂട്ടിക്കൊണ്ടു പോന്നു
കേരളം എന്ന പ്രദേശത്തു വെച്ചു വാഴിച്ചു].

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/21&oldid=185750" എന്ന താളിൽനിന്ന് ശേഖരിച്ചത്