താൾ:CiXIV125.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൬ –

ശേഷം തമിഴർ ഒക്കത്തക്ക നിരൂപിച്ചു, അവിടെ ഉള്ള
ജനത്തേയും അറുപതുനാലിൽ ക്ഷേത്രസംബന്ധം
കൊടുത്തിട്ടുള്ളവരെയും കൂട്ടി കൊണ്ടുപോയി, ശവം
പുഴയിൽ വലിച്ചിട്ടു കളകയും ചെയ്തു. അതുകൊണ്ടു
ചെങ്ങനിയൂർ കഴകത്തിലുള്ളവരെ ൬൪ൽ കൂട്ടുക ഇല്ല
എന്നു ചിലർ പറയുന്നു; തമിഴരായതു എങ്ങിനെ എ
ന്നും അവർക്ക് ബ്രഹ്മഹത്യാ ഉണ്ടായ്ത് എങ്ങിനെ എ
ന്നും ഈശ്വരന്നു അറിഞ്ഞു കൂടും).

വിശേഷിച്ച് ഈ കല്പിച്ച നാലു കഴകത്തിലും
ഓരോരുത്തൻ മൂവാണ്ടേക്ക് മൂവാണ്ടേക്ക് രക്ഷാപുരു
ഷനായിട്ട് രക്ഷിപ്പാനാകുമ്പോൾ രക്ഷാപുരുഷന്നും
അവനോട് കൂട നടക്കുന്നവൎക്കും അനുഭവത്തിന്നായി
കൊണ്ട് എല്ലാവരുടെ വസ്തുവിന്മേൽ (– വിങ്കലും)
ഷൾഭാഗത്തെ ഉണ്ടാക്കി കൊടുക്കയും ചെയ്തു. അങ്ങി
നെ വളര കാലം കഴിഞ്ഞശേഷം അന്നന്നു അവരോ
ധിച്ചു നടക്കുന്നവർ അവരോധ (– ധി)നമ്പി എന്നു
ചൊല്ലുന്നു. അവരോധ(--ധി‌)നമ്പിയാകുന്നതു: കാഞ്ഞൂ
ർ (കണ്ണൂർ, കാണൂർ) കിണാങ്ങാടു (കീറങ്ങാടു, കാ
ഞ്ഞിരങ്ങാട്ടു), കരിങ്ങംവള്ളി (–പള്ളി, –പുള്ളി, –
വെള്ളി,) എന്നിങ്ങിനെ തെക്കു വടക്കു വസ്തുവുള്ള പരി
ഷ പലരുമുണ്ടു. അതല്ലാതെ തെക്കും വടക്കും തങ്ങ
ളുടെ സ്വം (തങ്ങൾ) കൊണ്ടുണ്ടാക്കീട്ടുമുണ്ടു.

ഇങ്ങിനെ അവരോധിച്ചു നടക്കും കാലങ്ങളിൽ
"തനിക്ക് തനിക്ക് മൂവ്വാണ്ടേക്കല്ലൊ ഉള്ളൂ; അതിന്നി
ടെക്ക് വസ്തു ഉണ്ടാക്കുക അത്രെ വേണ്ടുവത്" എന്ന്
കല്പിച്ചു നാട്ടിലുള്ള പ്രജകളെ ഉപദ്രവിച്ചു തുടങ്ങി
കോഴകൊണ്ടു അർത്ഥം തടിപ്പിക്കയും നിധി സൂക്ഷി

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/20&oldid=185749" എന്ന താളിൽനിന്ന് ശേഖരിച്ചത്