താൾ:CiXIV125.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൧൧ –

എഴുമൂന്നും (മൂത്തോൽ?), പതിനൊന്നു താവഴിയിൽ
തിരുമുല്പാടന്മാരും, മങ്ങാട്ടച്ചൻ, തിനയഞ്ചേരി ഇള
യതു, തലയൂരിൽ മൂസ്സതു, കോഴിക്കോട്ടു കോശയും, അ
ഴിരാജാവാകുന്ന മമ്മാലിക്കടാവും — ഇങ്ങിനെ കോലം
തുടങ്ങി വേണാട്ടോടിടയിലുള്ള രാജാക്കന്മാരും ഇട
പ്രഭുക്കന്മാരും തങ്ങടെ തങ്ങടെ രാജധൎമാദികൾ രക്ഷി
ച്ചു പോന്നിരിക്കുന്നു. മറ്റും പലപല പരപ്പും പരമാ
ൎത്ഥവും പറവാൻ എത്രയും പണിയുണ്ടു (അത്രേ).

ഇവ ഒക്കയും കലിയുഗത്തിങ്കൽ അല്പബുദ്ധിക
ളായിരിക്കുന്ന മാനുഷൎക്ക് വഴിപോലെ ഗ്രഹിപ്പാന്ത
ക്ക വണ്ണം തുഞ്ചത്തു രാമാനുജൻ ചൊന്ന കേരളനാ
ടകം ഉപദേശമായി സംഗ്രഹിച്ചു, സാരന്മാർ അറി
ഞ്ഞുകൊൾകയും ചെയ്ക.


ALL RIGHTS RESERVED


This is a true copy of Dr. H.Gundert's Keralolpatti as edited by him Mangalore 1843


10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/115&oldid=185845" എന്ന താളിൽനിന്ന് ശേഖരിച്ചത്