താൾ:CiXIV125.pdf/110

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൦൬ –

കൊണ്ടു ഒരൊരൊ വകഭേദങ്ങളും തിരിച്ചു, അകത്തു
ചാൎന്നവർക്കും പുറത്തു ചാൎന്നവർക്കും അടുക്കും ആചാര
വും ഒരു പോലെ കല്പിച്ചു. തെക്കുംകൂറ്റിൽ മുരിക്ക
ഞ്ചേരിക്കാരിഷത്തിന്നു മുമ്പെന്നല്ലൊ കല്പിച്ചതു; മു
ണ്ടയോടൻകാരിഷത്തിന്നു പിമ്പെന്നും കല്പിച്ചു, ൪
ഇല്ലത്തിലും: ചെങ്ങൂനി, മുരിക്കഞ്ചേരി അകത്തു (അ
തിൽ ചെങ്ങൂനിക്ക് പിമ്പു), ചോമടവൻ, മുണ്ടയോ
ടൻ പുറത്ത് (അതിൽ ചോമടവന്നു പിമ്പു). ഇന്നാൽ
ഇല്ലത്തിന്നും കൂടി ഓരാചാരം തെക്കുംകൂറ്റിൽ കാരി
ഷം എന്നും അതിൽ ചെങ്ങൂനിക്കും മുരിക്കഞ്ചേരിക്കും
മുമ്പും കൈയും എന്നും ചൊമടവന്നും മുണ്ടയോട
ന്നും പിമ്പും കല്പനയും എന്നും കല്പിച്ചു). —മാടായി
ക്കോട്ടയിൽ ശിക്ഷാരക്ഷ നടത്തുവാൻ വടക്കും കൂറ്റി
ൽ കാരിഷവും, അതിന്നു ചേണിച്ചേരിക്ക് വായും
കൈയും മുമ്പും കല്പനയും അവകാശവും, മാവില
ഇല്ലത്തിന്നും കൂട ഓരാചാരവും കല്പിച്ചു കൊടുത്തു.
തെക്കുന്നു വരുന്ന മാററാനെ തടുപ്പാനായിട്ടു കുന്നി
വാകക്കോയിലകത്തു ഇരയ വൎമ്മനെ തെക്കിളങ്കൂറു
തമ്പുരാൻ എന്നു കല്പിച്ചു, മുക്കാതം നാടും കൊടു
ത്തു. കാഞ്ഞിരോട്ടഴിസമീപത്തു വിജയങ്കൊല്ലത്തു
കോട്ടയിൽ കേളവൎമ്മനെ വടക്കിളങ്കൂറു തമ്പുരാൻ എ
ന്നു കല്പിച്ചു, കുടയനാടും ഐയർപരദേവതമാരെയും
കൊടുത്തു, ഇരുവരും രണ്ട് എതിൎത്തലയും രക്ഷി
ച്ചു വന്നതിന്റെ ശേഷം, കരുവള്ളൂർകോവിലകത്തു
രാമവൎമ്മനെ നാലാം കൂൎത്തമ്പുരാൻ എന്നു കല്പിച്ചു
സമീപത്തിരുത്തുകയും ചെയ്തു. ഏഴിമലയുടെ മുക
ളിൽനിന്നു എഴുന്നെള്ളിയ തമ്പുരാട്ടിയെ ഏഴോത്ത

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/110&oldid=185840" എന്ന താളിൽനിന്ന് ശേഖരിച്ചത്