താൾ:CiXIV125.pdf/109

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൦൫ –

ലപ്പുഴെക്ക് പുറപ്പെട്ടു), തൃക്കുന്നത്തുപുഴെക്ക് കൂടി
കാൎത്തികപ്പള്ളി കടന്നു ഉടയനാട്ടുകരക്ക് (ഓടു) എഴു
ന്നെള്ളുമ്പോൾ —വേണാടടികളും വന്നു നൊമ്പടേത്
തൃക്കാൽക്കൽ അഭയം ചൊല്ലി (ചെയ്തു), നൊമ്പടേത്
അഴിഞ്ഞ അൎത്ഥവും വടക്കോട്ട് തിരിച്ചു വെച്ചു, കാ
ളം തോക്കും പിഴപോക്കുവാനായിട്ട് ആനയും ഇരുത്തി.
അന്നു ദിഗ്ജയം കൊണ്ടു. വീരമദ്ദളം അടിപ്പിച്ച് ആ
നക്കഴുത്തിൽ ഏറി വടക്കോട്ട് എഴുന്നെള്ളി തിരുവന
ന്തപുരത്തു ഭഗവാനു വായിത്തരം (വൈചിത്ര്യം — ഉ
ത്തരം) കെട്ടിയ ദേശങ്ങളും കല്പിച്ചു മഹാരാജാവു
കുന്നലക്കോനാതിരി എന്നു കേട്ടിരിക്കുന്നു. (കൊല്ലം
൮0൨ കുംഭഞായറു ൩o തിയതി ബുധനാഴ്ച തൃക്കാവിൽ
കോവിലകത്ത് നിന്നു തിരുമുടിപ്പട്ടം കെട്ടി തിരുനാടു
വാണു ൪000 പ്രഭുക്കന്മാരും ചേകിച്ചു].

൩. [ശേഷം കോലത്തിരിയോട് കൂടി ജയിപ്പാൻ
പട കൂടിയപ്പോൾ, നൊമ്പടെ തമ്പുരാന്റെ തിരുനെറ്റി
ക്ക് നേരെ ൩൫൨000 പ്രഭു കോലത്തിരിയും കല്പി
ച്ചിട്ടില്ല; അക്കാലം പെരിഞ്ചല്ലൂർ ഗ്രാമക്കാരെ മു
ന്നിൎത്തി തളിപ്പറമ്പത്ത് മതിലകത്തു കോലത്തിരി
കോയ്മയും കല്പിച്ചു കൊടുത്തു മഹാരാജാവു; അവി
ടെ ഇന്നും പന്നിയൂർ കൂറായി നടക്കുന്നു. തളിപ്പറമ്പ
ത്തപ്പൻ എന്നു പെരുന്തൃക്കോലപ്പന്നു (വെന്തൃ—)
വഴക്കം ചെയ്തു, അവന്റെ അംശം നടത്തി സ്ഥാന
ങ്ങളും കല്പിച്ചു കുന്നല കോനാതിരി].

(കോലത്തിരി തമ്പുരാൻ വളൎഭട്ടത്തു കോട്ടയിൽ മു
പ്പത്തൈവർ പരദേവതമാരെ പരിപാലിച്ചു,൫0000
നായരെയും തല തികച്ചു ഒരു കോല്ക്കടക്കി അവരെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/109&oldid=185839" എന്ന താളിൽനിന്ന് ശേഖരിച്ചത്