താൾ:CiXIV125.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൧൦൧ –

വേല ചെയ്യുന്നു. ൧0000ത്തിലുള്ള ലോകർ എന്നറിക.
(അങ്ങിനെ തന്നെ ഓരോരു നാടു പിടിച്ചവാറെ, ഇങ്ങ
മൎന്നു, അതു കൊണ്ടു ൩000 ഉണ്ടായി.)

താമരച്ചേരിരാജാവു എന്ന് പറവാൻ കാര
ണം: പുഴവായിടവകയും കറുമ്പിയാതിരിയും കൂടി ഇ
ടഞ്ഞു പല നാശങ്ങളും വന്നതിന്റെ ശേഷം പുഴവാ
യി കമ്മന്മാരും ൩000 നായരും മൂത്തോൽ എഴുവരും
മറ്റും കൂടി ഒരുമിച്ചു കുതിരവട്ടത്ത് ഇല്ലത്തെക്കണ്ടു,
കോട്ടയകത്ത് രാജാവായ പുറവഴിയാകോവിലെ
കൂട്ടികൊണ്ടുവന്നു, താമരശ്ശേരി ഇടമരം എന്ന രണ്ടി
ല്ലത്ത് നമ്പൂതിരിമാർ തങ്ങടെ ദേശം കൊടുത്തു, രാ
ജാവിന്നു താമരശ്ശേരി രാജാവായി അരി ഇട്ടു വാഴ്ച കഴി
ച്ചു. ൫00 നായൎക്ക് അരിയളന്നു ചേകവരായി കോട്ടയിൽ
ഭഗവതിയും കണ്ണിക്കരുമകനും ഇവരെ നാട്ടുപരദേ
വതമാരായി കുടിവെച്ചു, പുഴവായ്ക്ക് രക്ഷയായി ഇ
ങ്ങോട്ടും, താമരശ്ശേരിക്കു രക്ഷയായി അങ്ങോട്ടും, ത
മ്മിൽ ഏകീകരിച്ചു സ്ഥാനങ്ങളും കല്പിച്ചു, ൧000
ത്തിൽ ചിലൎക്കും ഐയ്യായിരം പ്രഭുകൎത്താവിന്നും ച
ങ്ങാതവും കല്പിച്ചു, രക്ഷയായിട്ടിരിക്കുന്നു.

പിന്നെ പയ്യനാടു: ൬ കാതം നാടും, ൪ കൂട്ടം
(വെള്ളിയിന്നൂർകൂട്ടം, തച്ചോളി കൂട്ടം, വീയ്യൂർകൂട്ടം, മൂട്ടാ
ടികൂട്ടം; ഇങ്ങിനെ ൪ കൂട്ടായ്മക്കാർ), ൩ കുറുമ്പടി, (അ
കമ്പടിയും) ൮000 (൩0000) നായരും കുറുമ്പർനാടാ
കുന്നതു. ഇപ്പോൾ പൂന്തുറക്കൊൻ കടക്കൽ വേലയു
ള്ളവർ (അവരും പേരമ്പിലാക്കീഴ്വരി ഒപ്പിച്ചു നിഴലി
ൽ പലിശ കമിഴ്ത്തി ഇരിക്കുന്നു). കോരപ്പുഴ കടന്നു തുറശ്ശേ
രിക്ക് ഇപ്പുറത്തേ നാട്ടുകോയ്മസ്ഥാനവും ളോകരും

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/105&oldid=185835" എന്ന താളിൽനിന്ന് ശേഖരിച്ചത്