താൾ:CiXIV125.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൯൯ –

സംഘം വേണ്ടാ; നിങ്ങൾ അടക്കി ക്കൊണ്ടു ഇങ്ങ് ര
ക്ഷയായിരിക്കേണം" എന്നു കല്പിച്ചു നിൎത്തുകയും
ചെയ്തു. അതുകൊണ്ടു "കുറുമ്പ്രനാട്ടു മറുസംഘമില്ല"
എന്നു പറയുന്നു.

അവൎക്ക് വേട്ടക്കരുമകൻ പരദേവതയായി വ
ന്ന കാരണം പൂന്തുറക്കൊൻ പോലനാടടക്കം ചെ
യ്തതിന്റെ ശേഷം കുറുമ്പനാടടക്കം ചെയ്‌വാനായി
ക്കൊണ്ട് യുദ്ധം ചെയ്തിരിക്കും കാലം നേടിയിരിപ്പോ
ടാവതില്ല എന്നു കല്പിച്ചു, തളിപ്പറമ്പത്തു ചെന്നു,
ഭഗവാനെ ഭജിച്ചിരുന്നു. അന്നു കുറുമ്പിയാതിരിക്കു ഭ
ഗവാന്റെ ദൎശനമുണ്ടായി "രാജാവ് ഇനി ഒട്ടും വൈ
കാതെ പോകവേണ്ടും, നിടിയിരിപ്പോട് തടുത്തു നി
ല്പാന്തക്കവണ്ണം ഇങ്ങുന്നു ഒരു ആളെ വരികയും ചെ
യ്യും. ആളെ മുന്നിൎത്തിനടത്തികൊണ്ടാൽ മാറ്റാനെ
നൃത്തി നാടും സ്വരൂപവും കാത്തുരക്ഷിച്ചുകൊള്ളും"
എന്ന ദൎശനം കാട്ടി അയക്കയും ചെയ്തു. ഇങ്ങു വന്നു
തിരുമൂപ്പു കിട്ടി വാഴ്ച കഴിഞ്ഞു (വലം വെച്ചു) അരി
അളപ്പാന്തുടങ്ങുമ്പോൾ, ചേകവനായി ചെന്നു മടി
പിടിച്ചു അരിവാങ്ങി കാരാകോറെ നായരെ കൈ
പിടിച്ചു മുമ്മൊഴി ചൊല്ലിച്ചു, വാലച്ചേരിക്കോട്ടയിൽ
കുടിയിരിക്കുന്ന നാടും സ്വരൂപവും കാത്തുരക്ഷിച്ചു,
മഹാലോകൎക്ക് വരുന്ന അല്ലലും മഹാവ്യാധിയും ഒഴി
ച്ചു സംഘത്തെ പരിപാലിച്ചു വഴിപോക്കൎക്ക് അ
ന്നദാനവും ചെയ്തിരിക്കുന്ന ഒരു വേട്ടക്കരുമകൻ
എന്നറിക.

പുഴവായിടവക:മുക്കാതം വഴിനാടും ൩000
നായരും മതിലാഞ്ചേരി സ്വരൂപത്തിൽ ൧0 അമ്മോ


9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/103&oldid=185833" എന്ന താളിൽനിന്ന് ശേഖരിച്ചത്