താൾ:CiXIV125.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

– ൯൮ –

ഗ്രാമത്തിലുള്ളവർ പോലനാടു വാങ്ങേണം എന്നു മു
മ്പിനാൽ കുറുമ്പിയാതിരിയോടു കല്പിച്ചു. അനന്തരം
കുന്നലകോനാതിരിക്ക് കൊടുക്കേണം എന്നു കല്പിച്ചു,
യോഗത്തിന്നു ൪ നായന്മാരെ കൽപ്പിച്ചയക്കയും ചെ
യ്തു. അവർ ചെന്നു അവസ്ഥ പറഞ്ഞു കുറുമ്പിയാ
തിരിയെ തടുത്തു പാൎത്തതിന്റെ ശേഷം അവരെ ത
ന്റെ വിധേയന്മാരാക്കി, അവൎക്ക് ൪ എടവകയും ക
ല്പിച്ചു കൊടുത്തു, കോയ്മ സ്ഥാനവും കൊടുത്തു; ഒന്നു
പയൎമ്മല എടവക (പൈയർമല മുക്കാതം വഴിനാ
ടും, ൫00 നായരും മുന്നില്ലം വാഴുന്നവരും (—ന്നോ
ലും) പയ്യർ മലസ്വരൂപവും, ൬0 തറയും, ൫ മനയും,
൫ കുളവും) പിന്നെ ഉള്ളൂർ എടവക പിന്നെ നി ടി
യനാട്ട് എടവക, പിന്നെ പുഴവായിടവക — എ
ന്നിങ്ങനെ അവർ അങ്ങുചെല്ലാഞ്ഞതിന്റെ ശേ
ഷം, നാലെട്ടു ൬൨ആളെ കല്പിച്ചയച്ചു. അവരും
ചെന്നു കറുമ്പിയാതിരിയെ തടുത്തു പാൎത്തതിന്റെ
ശേഷം,അവൎക്കും ഓരോ സ്ഥാനവും വസ്തുവും കൊടു
ത്തു. (൩൨ തറവാട്ടുകാരാക്കി). അവരും അങ്ങു ചെ
ല്ലാഞ്ഞതിന്റെ ശേഷം ൧൨00 ആളെ (നാശം ചെ
യ്തു) മരിപ്പാന്തക്കവണ്ണം കല്പിച്ചു യോഗത്തിങ്കന്നു; അ
വരെയും വിധേയമാക്കി അവൎക്ക് "൧൨00 തറയിൽ
നായർ വാഴ്ചയായിരുന്നുകൊള്ളു" എന്നു കല്പിച്ചു കൊ
ടുത്തു, കുറുമ്പിയാതിരി, "ഇനി എന്തുവേണ്ടു" എ
ന്ന് വിചാരിച്ചു പ്രഭാകരക്കൂറ്റിൽ കിഴിനിയാരെ (കൂ
ഴിനിയാരെ) ബ്രാഹ്മണയോഗേന കല്പിച്ചയക്കയും
ചെയ്തു. അവരും ചെന്നു പാൎത്തു നീരാട്ടുകളി മുട്ടി
ച്ചതിന്റെ ശേഷം, "മുപ്പത്താറു കാതത്തിലും മറു

"https://ml.wikisource.org/w/index.php?title=താൾ:CiXIV125.pdf/102&oldid=185832" എന്ന താളിൽനിന്ന് ശേഖരിച്ചത്