താൾ:CiXIV124.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Coa — 42 — Coh

Coaction, s. കൂട്ടുപ്രവൃത്തി, ബലബന്ധം.

Coadjutor, s. സഹായി, തുണക്കുന്നവൻ.

Coal, s, കരി, കരിക്കട്ട, കല്ക്കരി, തീക്കനൽ.

Coal, v. a. കരിക്ക, കരിയാക്ക.

Coal, v. a. കരിയുക.

Coalmine, s, കല്ക്കരി കുഴി.

Coalpit, s. കല്ക്കരി കുഴി.

Coalesce, v. n. ഒന്നിക്ക, ഒരു മനപ്പെടുക.

Coalescence, s. ഒന്നിപ്പു, ഐകമത്യം.

Coalition, s. ഒന്നിപ്പു, ഐക്യത, ചേൎച്ച.

Coarse, a. തടിയുള്ള, കടുപ്പമുള്ള.

Coarseness, s. തടി, പരുപരുപ്പു, പുഷ്ടി.

Coast, s. കര, സമുദ്രതീരം, കടല്പുറം.

Coat, s. പുറം കുപ്പായം, നിലയങ്കി.

Coat, v. a. കുപ്പായമുടുപ്പിക്ക.

Coax, v. a. പറഞ്ഞു രസിപ്പിക്ക.

Cobble, v. a. ചെരിപ്പു തുന്നുക.

Cobbler, s. ചെരിപ്പു കുത്തുന്നവൻ ചെരി
പ്പുകുത്തി.

Cobweb, s. ചിലന്നിവല, മാറാല.

Cobweb, a. നിസ്സാരമുള്ള, ഹീനമുള്ള.

Cock, s. പൂവങ്കോഴി, പൂവൻ, ചാവൽ.

Cock, v. a. നേരെ വെക്ക, തൊപ്പിവെക്ക.

Cockatrice, s. വിരിയൻ പാമ്പു.

Cocket, s. ഉണ്ടികമുദ്ര, രവാന.

Cockle, s. ഞമഞ്ഞി, കക്കാ, ചിപ്പി.

Cockle, v. a. ചുളുക്ക, ചുരുളിക്ക.

Cockloft, s. മേൽമാളികമുറി.

Cocks'scomb, s. കോഴിപ്പു.

Cocoa, s. തെങ്ങു, നാളികേര വൃക്ഷം.

Cocoanut, s. തേങ്ങാ, നാളികേരം.

Coction, s. വേവു, കാച്ച.

Cod, s. ശ്രാവു.

Cod, s, പയറ്റുകത്തി, പുട്ടിൽ.

Code, s. വ്യവഹാരമാല, ധൎമ്മശാസ്ത്രം.

Codicil, s. മരണപത്രികയോടു ചേൎന്ന
എഴുത്തു.

Codle, v. a. പാതി വേവിക്ക, പുഴുങ്ങുക.

Coequal, a. സമാസമം, ശരാശരി.

Coequality, s. സമാസമത്വം.

Coerce, v. a. അടെക്ക, അമൎക്ക, നിരോ
ധിക്ക.

Coercion, s. അടക്കം, അമൎച്ച, വിരോധം.

Coercive, a. അടക്കുന്ന, അമൎക്കുന്ന.

Coessential, a. സമതത്വമുള്ള.

Coexist, v. a. കൂടെ ജീവിക്ക, കൂടെ ഇ
രിക്ക.

Coexistence, s. ഒന്നിച്ചിരിപ്പു, സഹജീ
വിപ്പു.

Coffee, s. കാപ്പിക്കുരു.

Coffer, s. പണപ്പെട്ടി, ചെല്ലം.

Coffin, s. ശവപ്പെട്ടി.

Cog, s. ചക്രത്തിന്റെ പല്ലു.

Cogency, s. ബലം, ശക്തി, അധികാരം.

Cogitate, v. n. നിരൂപിക്ക, നിനെക്ക,
ചിന്തിക്ക.

Cogitation, s. നിരൂപണം, നിനവു, ചി
ന്തനം.

Cognate, a, ബന്ധുത്വമുള്ള, സഹജം.

Cognation, s. സംബന്ധം, ബന്ധുത്വം,
സഹജന്മം.

Cognition, s. അറിവു, ജ്ഞാനം, ബോധം.

Cognizable, a. ബോധമുള്ള, അറിവാ
നുള്ള.

Cognizance, s. വിചാരം, അറിവു, തുമ്പു.

Cognomination, s. തറവാട്ടുപേർ, വംശ
പ്പേർ.

Cohabit, v. a. ഭാൎയ്യയും ഭൎത്താവും ഒന്നിച്ചു
പാൎക്ക, സഹവാസംചെയ്ക, സംയോ
ഗിക്ക.

Cohabitation, s, സഹവാസം, സംഗമം.

Coheir, s. കൂട്ടവകാശി.

Coheiress, s. കൂട്ടവകാശിനി.

Cohere, v. n. തമ്മിൽ പറ്റുക, കൂടിച്ചേ
രുക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/50&oldid=183288" എന്ന താളിൽനിന്ന് ശേഖരിച്ചത്