താൾ:CiXIV124.pdf/370

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Wor – 362 – Wre

Worldliness, s. പ്രപഞ്ചസക്തി , അൎത്ഥാ
ഗ്രഹം.

Worldling, s. പ്രപഞ്ചസക്തൻ.

Worldly, a. പ്രപഞ്ചികമായ, ലൌകിക
മായ.

Wordly, ad. ഐഹികമായി, ലോകപ്രി
യമായി.

Worm, s. കൃമി, പുഴ, ചാഴി.

Wormeaten, a. പുഴുവരിച്ച, പുഴുതിന്ന.

Wormwood, s. മക്കിപ്പൂ, കാഞ്ഞിരം.

Wormy, a. കൃമിക്കുന്ന, പുഴുത്ത, കൃമിച്ച.

Worry, v. a. ചീന്തുക, മാന്തുക, ഉപദ്ര
വിക്ക.

Worse, a. അധികം ചീത്ത.

Worse, ad. ഏറച്ചീത്തയായി, അധികം
കേടായി.

Worse, s. അധികം ദോഷം, അധികം
ചേതം.

Worship, v. a. വന്ദിക്ക, ആരാധിക്ക,
പൂജിക്ക.

Worship, s. വന്ദനം, ഉപാസനം, ആരാ
ധന, നമസ്കാരം, ശ്രേഷ്ഠത, വലിപ്പം.

Worshipful, a. വന്ദ്യമുള്ള, ശ്രേഷ്ഠതയുള്ള.

Worshipfully, ad. വണക്കത്തോടെ.

Worshipper, s. വന്ദിക്കുന്നവൻ, ആ
രാധി.

Worst, a. മഹാചീത്ത, ഏറ്റവും വിടക്ക.

Worst, s. അതിചീത്തത്വം, അത്യാപത്തു.

Worst, v. a. ജയിക്ക, തോല്പിക്ക.

Worth, a. യോഗ്യമുള്ള, പാത്രമായ.

Worth, s. വില, പിടിപ്പത, സാരം, യോ
ഗ്യത.

Worthily, ad. യോഗ്യമായി, പാത്രമായി.

Worthiness, s. യോഗ്യത, പാത്രത.

Worthless, a. അയോഗ്യതയുള്ള, നിസ്സാ
രമുള്ള.

Worthlessness, s. അയോഗ്യത, നിസ്സാ
രത.

Worthy, a. യോഗ്യമായ, പാത്രമായ.

Worthy, s. യോഗ്യൻ, ബഹുമാന യോ
ഗ്യൻ.

Wot, v. n. അറിക.

Wound, s. മുറി, മുറിവു, കായം.

Wound, v. a. മുറിയേല്പിക്ക, മുറിപ്പെടു
ത്തുക.

Wrack, s. നാശം, ചേതം, കപ്പൽ ചേതം.

Wrackful, a. നാശകരമായ, നഷ്ടം വരു
ത്തുന്ന.

Wrangle, s. വാഗ്വാദം, ദുസ്തൎക്കം.

Wrangle, v. n. വാഗ്വാദംചെയ്ക, പിണ
ങ്ങുക.

Wrangler, s. ദുസ്തൎക്കക്കാരൻ.

Wrap, v. a. മടക്ക, പൊതിയുക, ചുരു
ട്ടുക.

Wrath, s. ക്രോധം, അതികോപം, ഉഗ്രത.

Wtathful, a. ക്രോധമുള്ള, അതികോപ
മുള്ള.

Wrathfully, ad. ക്രോധമായി, അതികോ
പമായി.

Wrathless, a. ക്രോധമില്ലാത്ത.

Wreak, v. a. പകവീട്ടുക, പ്രതിക്രിയ
ചെയ്ക.

Wreakful, a. പകയുള്ള, വൈരമുള്ള.

Wreakless, a. പകയില്ലാത്ത, വൈരമി
ല്ലാത്ത.

Wreath, s. പിന്നൽ, ചുരുൾ പൂമാല.

Wreath, v. a. കുത്തിയിരിക്ക, പിന്നുക,
ചുഴിക്ക.

Wreatly, a. കുത്തിപിരിയുള്ള, പിന്ന
ലുള്ള. -

Wreck, s. കപ്പൽചേതം, നാശം, നഷ്ടം.

Wreck, v. a. കപ്പൽ ഉടെക്ക, നശിപ്പിക്ക.

Wren, s. ഒരു ചെറിയ പക്ഷി.

Wrench, v. a. പിടിച്ചു വലിക്ക, മുറുക്കി
വലിക്ക.

Wrench, s. പിടിച്ചുവലി, ഉളുക്കു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/370&oldid=183609" എന്ന താളിൽനിന്ന് ശേഖരിച്ചത്