താൾ:CiXIV124.pdf/36

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

But — 28 — Cal

Buttermilk, s. മോർ.

Buttertooth, s. വലിയ മുൻപല്ലു.

Buttock, s. പൃഷ്ഠം, ചന്തി, കുണ്ടി, ആ
സനം.

Button, s. കുടുക്കു, പൂവിന്റെ മൊട്ട്.

Buttonhole, s. കുത, കുഴ.

Buttress, s. മുട്ടു, ഊന്നു, ഊന്നുകാൽ.

Buttress, v. a. മുട്ടിടുക, ഊന്നിടുക.

Buxomness, s. ചുറുക്കു, ഉല്ലാസം.

Buy, v. a. കൊള്ളുക, മേടിക്ക, വാങ്ങുക.

Buyer, s. വാങ്ങുന്നവൻ, ക്രായകൻ.

Buzz, v. n. മൂളുക, മന്ത്രിക്ക, കുശുകുശുക്ക.

Buzzing, s. മൂളൽ, മന്ത്രം, പിറുപിറുപ്പു.

By, prep. ആൽ, ഇൽ, കൊണ്ടു, അരികെ.

By, ad. അടുക്കെ, സമീപത്തു, വഴിയായി.

By-and-by, ad. പിന്നെ, ക്രമത്താലെ.

Byname, s. പരിഹാസപ്പേർ.

Bypath, s. ഊടുവഴി.

Byword, s. പഴഞ്ചാൽ, പരിഹാസ
വാക്കു.

C

Cab, s. മുന്നാഴിതാപ്പു.

Cabal, s. രഹസ്യമുള്ള കൂട്ടുകെട്ടു, ദുഷ്ക്രൂറ.

Cabin, s. ചെറുമുറി, കപ്പലിൽ ഒരു മുറി.

Cabinet, s. ചെറിയ അറ, അന്തർഗൃഹം.

Cabinet-council, s. രഹസ്യമുള്ള ആലോ
ചനസഭ.

Cable, s. നങ്കൂരക്കയർ, വടം.

Cackle, v.n. പനട്ടുക, കൊക്കുക, ചിരിക്ക.

Cackle, s. പനട്ടൽ, കൊക്കു, വിടുവാക്കു.

Cackler, s. പനട്ടുന്ന കോഴി, വിടുവായൻ.

Cadence, s. വീഴ്ച, താഴ്ച, പതനം.

Cadent, a. വീഴുന്ന, താഴുന്ന.

Cadet, s. ആയുധാഭ്യാസം ശീലിക്കുന്നവ
ൻ, അനുജൻ.

Cadi, s. അറവികളുടെ ഒരു ന്യായാധി
പതി.

Cage, s. പക്ഷിക്കൂടു, കൂടു, പഞ്ജരം, കാ
വലറ.

Caisson, s. വെടിമരുന്നുപെട്ടി.

Caitiff, s. നീചൻ, ചണ്ഡാലൻ.

Cajole, v. a. മുഖസ്തുതിപറക, പ്രശംസിക്ക.

Cajoler, s. മുഖസ്തുതിക്കാരൻ, പ്രശംസ
ക്കാരൻ.

Cake, s. ദോശ, അട, മധുര അപ്പം.

Calamine, s. തുത്തം, തുത്തു.

Calamity, s. ആപത്തു, വിപത്തി, നി
ൎഭാഗ്യം.

Calamus, s. വയമ്പു. വച.

Calcination, s. ഭസ്മീകരണം, നീറ്റൽ.

Calcine, v. n. ഭസ്മീകരിക്ക, നീറ്റുക.

Calcine, v. n. ഭസ്മമാക, നീറുക.

Calculate, v. a. ഗണിക്ക, കണക്കുകൂട്ടുക.

Calculation, s. ഗണിതം, കണക്ക്.

Calculator, s. ഗണിതക്കാരൻ, കണക്കൻ.

Caldron, s. ഉരുളി, കുട്ടകം, കിടാരം.

Calefy, v. n. കായുക, ചൂടുപിടിക്ക.

Calendar, s. പഞ്ചാംഗം.

Calends, s. pl. മാസങ്ങളുടെ ഒന്നാം തി
യ്യതികൾ.

Calf, s. കന്നുകുട്ടി, കിട്ടാവു.

Calico, s. തുണി, വെള്ളശ്ശീല.

Calid, a. ചൂടുള്ള എരിച്ചലുള്ള.

Calidity, s. ചൂടു, അനല്ച.

Caligation, s. ഇരുട്ടു, ഇരുൾ, മൂടൽ.

Call, v. a. വിളിക്ക, ക്ഷണിക്ക, പേരി
ടുക, നോക്കി വിളിക്ക, അപേക്ഷിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/36&oldid=183273" എന്ന താളിൽനിന്ന് ശേഖരിച്ചത്