താൾ:CiXIV124.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Bru — 26 — Bun

Bruise, s. ചതവു, ഞെരിവു, മുറിവു.

Bruising, s. ചതച്ചൽ, ഞെരിച്ചൽ.

Bruit, s. ശ്രുതി, കേൾവി, ഉരമ്പൽ.

Bruit, v. a. ശ്രുതിപ്പെടുത്തുക, കേൾവി
പ്പെടുത്തുക.

Brunt, s. കമ്പം, കമ്പനം, അടി, വിഘ്നം.

Brush s. കുഞ്ചം, കൈയ്യേറ്റം.

Brush, v. a. കുഞ്ചംകൊണ്ടു തുടെക്ക.

Brush, v. n. ബദ്ധപ്പെടുക, ഓടിപ്പോക.

Brushwood, s. കുറ്റിക്കാടു, ചുള്ളിക്കാടു.

Brustle, v. n. കിറുകിറുക്ക, പൊരിയുക.

Brutal, a. മൃഗസ്വഭാവികം, ക്രൂരം.

Brutality, s. മൃഗസ്വഭാവം, ക്രൂരത.

Brutalize, v. a. & n. മൃഗപ്രായമാക്ക,
മൃഗസ്വഭാവമാക.

Brutally, ad. മൃഗപ്രായമായി, ക്രൂരമായി.

Brute, s. മൃഗം, ജന്തു, ക്രൂ
രൻ.

Brutish, a. മൃഗസ്വഭാവികം, ക്രൂരം.

Brutishness, s. മൃഗസ്വഭാവം, ക്രൂരത.

Bryony, s. കൊവു, കൊവൽ.

Bubble, s. നീൎപ്പോള, കുമള, കബളം.

Bubble, v. n. കുമളെക്ക, തിളെക്ക, പൊ
ങ്ങുക.

Bubble, v. a. കബളിപ്പിക്ക, വഞ്ചിക്ക.

Bubbler, s. കബളക്കാരൻ, വഞ്ചകൻ.

Bubo, s. കഴല, ഒടിക്കുരു.

Buck, s. കല, കലമാൻ, ആൺമുയൽ.

Buck, v. a. തുണി പുഴങ്ങുക, അലക്ക.

Bucket, s. ഏത്തക്കൊട്ട, ഏത്തമരവി.

Buckle, s. പൂട്ട്, കുടുക്കു.

Buckle, v. a. പൂട്ടുക, കുടുക്കിടുക.

Buckle, v. n. വളയുക, വണങ്ങുക.
To buckle with, പടകൂടുക.

Buckler, s. പരിശ, പലിശ, ഖേടം.

Buckler, v. a. താങ്ങുക, തടുക്ക.

Buckthorn, s. കാരമുൾവൃക്ഷം.

Bud, s, മൊട്ട, കുരുന്നു, കൂമ്പു, തളിർ.

Bud, v. n. മുളെക്ക, തളിൎക്ക.

Budge, v. a. ഒട്ടിച്ചുചേൎക്ക, കുത്തിവെക്ക.

Budge, v. n. നീങ്ങുക, മാറുക.

Budget, s. സഞ്ചി, ഉറുപ്പു, സംഗ്രഹം.

Buffalo, s. പോത്തു, എരുമ, കന്ന്.

Buffet, v. a. ഇടിക്ക, കുത്തുക, കിഴുക്ക.

Buffet, s. കിഴക്കു, കുത്തു.

Buffoonery, s. ഗോഷ്ടി, ഹാസ്യം, പോ
രാട്ടം.

Bug, s. മൂട്ട, മക്കുണം.

Bugbear, s. ആവേശം, കള്ളപ്പേടി.

Buggy, a. മൂട്ട നിറഞ്ഞ.

Bugle, s. ഊതുന്ന കൊമ്പു, കുഴൽ, ശംഖു.

Build, v. a. പണിയുക, കെട്ടുക, തീൎക്ക.

Build, v. n. ആശ്രയിക്ക, ശരണപ്പെടുക.

Builder, s. പണിയുന്നവൻ, ശില്പാശാരി,
ശില്പി.

Building, s. വീടു, ഭവനം, പുര, കെട്ടു.

Bulb, s. കിഴങ്ങ, ഉണ്ട.

Bulk, s. വലിപ്പം, വണ്ണം, തടി, പരി
മാണം.

Bulkiness, s. സ്ഥൂലത, പൊക്കം, ഭാരം.

Bulky, a. തടിച്ച, വലിയ, സ്ഥൂലിച്ച.

Bull, s, മൂരി, എരുതു, കാള, വൃഷം.

Bullet, s. വെടിയുണ്ട, ഉണ്ട.

Bullion, s. കട്ടി, പൊൻകട്ടി, വെള്ളിക്കട്ടി.

Bullition, s. തിളെപ്പു, വേവു.

Bullock, s. കാള, മൂരി, എരുതു.

Bully, s. ശണ്ഠക്കാരൻ, തൎക്കക്കാരൻ.

Bully, v. a. വമ്പുപറക, ഭയപ്പെടുത്തുക.

Bulrush, s. വെഴം, ഞാങ്ങണ, തഴകൈത.

Bulwark, s. കൊത്തളം, വാട, ഉറപ്പു.

Bump, s. വീക്കം, തിണൎപ്പു, അടി.

Bump, v. a. ഉറക്കെ ശബ്ദിക്ക, മുഴങ്ങുക.

Bumpkin, s. ആചാരമില്ലാത്തവൻ.

Bunch, s. കൂൻ, മുഴ, മുഴന്തു, കമ്പു, കുല.

Bunchy, a. കൂനുള്ള, മുഴന്തുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/34&oldid=183271" എന്ന താളിൽനിന്ന് ശേഖരിച്ചത്