താൾ:CiXIV124.pdf/33

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Bri — 25 — Bru

Brighten, v. a. വിളങ്ങിക്ക, ശോഭിപ്പിക്ക.

Brighten, v. n. പ്രകാശിക്ക, വിളങ്ങുക.

Brightness, s. പ്രസന്നത, പ്രസാദം,
ശോഭ.

Brilliancy, s. പ്രകാശം, കാന്തി, തേജസ്സു.

Briilliant, a. ശോഭയുള്ള തേജസ്സുള്ള.

Brim, s. വക്ക്, വിളിമ്പു, ഒരം, വാ.

Brim, v. a. വക്കോളം നിറക്ക.

Brim, v. n. വക്കോളം നിറയുക.

Brimstone, s. ഗന്ധകം.

Brine, s. ഉപ്പുവെള്ളം, സമുദ്രം.

Bring, v. a. കൊണ്ടുവരിക, വരുത്തുക,
നടത്തുക, വിളിപ്പിക്ക.
To bring about, സാധിപ്പിക്ക.
To bring back, തിരിച്ചുവരുത്തുക.
To bring forth, പെറുക, പ്രസവിക്ക.
To bring in, ഉൾപ്രവേശിപ്പിക്ക.
To bring out, കാണിക്ക, കാട്ടുക.
To bring up, വളൎക്ക, അഭ്യസിപ്പിക്ക.

Bringer, s. കൊണ്ടുവരുന്നവൻ.

Brinishness, s. ഉപ്പുരസം, ലവണം.

Brink, s. വക്കു, ഒരം, കര, വിളിമ്പു.

Briny, a. ഉപ്പുരസമുള്ള.

Brisk, a. ചുറുക്കുള്ള, ദൃഢമുള്ള, വീൎയ്യമുള്ള.

Brisket, s. വെണ്ണെഞ്ചു.

Briskly, ad, ചുറുക്കായി, ഉന്മേഷമായി.

Briskness, s. ചുറുക്കു, ഉന്മേഷം.

Bristle, s. പന്നിയുടെ കുഞ്ചിരോമം.

Bristly, a. എഴുന്ന രോമമുള്ള.

British, a. ഇങ്ക്ലിഷ, ബ്രിത്തിഷ്.

Briton, s. ഇങ്ക്ലിഷ്കാരൻ.

Brittle, a. ഉടയുന്ന, പൊട്ടുന്ന, ത്രാണമി
ല്ലാത്ത.

Broad, a. അകലമുള്ള, വീതിയുള്ള, വിസ്താ
രമുള്ള.

Broaden, v. a. അകലമാക്ക, വീതിയാക്ക.

Broadside, s. കപ്പലിന്റെ നീളമുള്ള ഭാ
ഗം.

Brocage, s. തകര, കാൎയ്യം നടത്തൽ.

Brock, s. തകസു.

Broider, v. a. ചിത്രംതൈക്ക.

Broidery, s. ചിത്രത്തയ്യൽ.

Broil, s. കലഹം, കലശൽ, അമളി.

Broil, v. a. ചൂടുക, പൊരിക്ക. വരട്ടുക.

Broil, v. n. ചൂടുകൊള്ളുക.

Broken, part. pass. of to break, ഉട
ഞ്ഞ, ഒടിഞ്ഞ.

Broker, s. തരകൻ.

Brokerage, s. തരക.

Bronze, s. പിച്ചള, പിച്ചളനിറം.

Brooch, s. നെഞ്ചാഭരണം.

Brood, v. n. അടയിരിക്ക, ധ്യാനിക്ക.

Brood, v. a. പോഷിക്ക, താലോലിക്ക.

Brood, s. ഒരു പെടക്കോഴിയുടെ കുഞ്ഞി
കൂട്ടം.

Brook, s. തോടു, ചെറുപുഴ, ഒഴുക്കു.

Brook, v. a. സഹിക്ക, വഹിക്ക.

Brook, v. n. മനംപൊറുക്ക, സന്തോ
ഷിക്ക.

Broom, s. ചൂൽ, മാച്ചിൽ.

Broth, s. ചാറു, കുഴമ്പു.

Brother, s. സഹോദരൻ, ഭ്രാതാവു, ആ
ങ്ങള.

Brotherhood, s. സഹോദരത്വം.

Brotherly, ad. സഹോദരപ്രിയമായി.

Brought, part. pass. of to bring, കൊ
ണ്ടുവന്ന.

Brow, s. പുരികം, നെറ്റി, ഒരം.

Brown, a. തവിട്ടുനിറമുള്ള.

Brown, s. പിംഗലവൎണ്ണം, തവിട്ടുനിറം.

Brownness, s. see the preceding.

Brownstudy, s. അതിദ്ധ്യാനം, അതിവി
ചാരം.

Bruise, v. a. ചതെക്ക, ഞെരിക്ക, ഭ
ഞ്ജിക്ക.

4

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/33&oldid=183270" എന്ന താളിൽനിന്ന് ശേഖരിച്ചത്