താൾ:CiXIV124.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Bre — 24 — Bri

To break down, ഇടിച്ചു കളക.

To break fast, മുത്താഴം കഴിക്ക.
To break ground, നിലം മുറിക്ക.
To break the heart, ഹൃദയക്ലേശം വ
രുത്തുക.
To break off, ഉടച്ചുകളക, മുടക്ക.
To break up, വേർപിരിക്ക.

Break, v. n. ഒടിയുക, ഉടയുക, പൊട്ടുക,
ഭിന്നിക്ക, തെറിക്ക, വെളുക്ക, പുലരുക.
To break forth, പുറപ്പെടുക, മുളെക്ക.
To break from, ബലാൽ വിട്ടുപോക.
To break in, ബലാൽ പ്രവേശിക്ക.
To break loose, ബലാൽ ഒഴിഞ്ഞുപോക.
To break off, വിട്ടു മാറുക.
To break off from, ബലാൽ വിട്ടുമാറുക.
To break up, പിരിഞ്ഞുപോക.

Break, s. ഇടിച്ചൽ, ഇടിവു, ഒടിവു.

Breaker, s. ഉടെക്കുന്നവൻ, ഒടിക്കുന്നവൻ.

Breakfast, s. പ്രാതൽ, പ്രാതാശം, മു
ത്താഴം.

Breast, s. മാറ, മാവിടം, നെഞ്ചു, മുല.

Breast, v. a. അഭിമുഖീകരിക്ക.

Breastbone, s. മാറെല്ലു.

Breastplate, s. മാൎപതക്കം, മാൎക്കവചം.

Breath, s. ശ്വാസം, ശ്വസനം, പ്രാണൻ,
വീൎപ്പു .

Breathe, v. n. ശ്വസിക്ക, വീൎപ്പുവിടുക,
നിശ്വസിക്ക.

Breathe, v. a. ഊതുക, ശ്വാസം വിടുക.

Breathless, a. ശ്വാസമില്ലാത്ത, ചത്ത.

Breech, s. പൃഷ്ഠം, പിമ്പുറം, കാല്ചട്ട.

Breed, v. a. ജനിപ്പിക്ക, പിറപ്പിക്ക, വ
ളൎക്ക.

Breeding, s. വളൎപ്പു, വളൎത്തൽ, അഭ്യാസം.

Breese, s. കടുന്നൽ.

Breeze, s. മന്ദവായു, ചെറുകാറ്റു.

Breviary, s. സംക്ഷേപം.

Breviate, s. സംക്ഷേപം, സംക്ഷിപ്തം.

Breviature, s. ചുരുക്കം.

Brevity, s. ചുരുക്കം, സംക്ഷേപം.

Brew, v. a. വട്ടം കൂട്ടുക, യന്ത്രിക്ക.

Brew, v. n. വട്ടം കൂടുക, ഉണ്ടാക.

Brewer, s. കൃതിക്കാരൻ, യന്ത്രി.

Bribe, s, കൈക്കോഴ, കൈക്കൂലി.

Bribe, v. a. കൈക്കൂലി കൊടുക്ക.

Briber, s. കൈക്കൂലിക്കാരൻ.

Bribery, s. കൈക്കൂലി വ്യാപാരം.

Brick, s. ഇഷ്ടികക്കല്ല, ഇഷ്ടിക, കാറ്റ.

Brick, v. a. ഇഷ്ടിക പടുക്ക, ഇഷ്ടിക,
പണിയുക.

Brickclay, s. കളിമണ്ണു.

Brick-kiln, s. ഇഷ്ടിക ചുടുന്ന ചൂള.

Bricklayer, s. കല്ലാശാരി.

Brickmaker, s. ഇഷ്ടിക ഉണ്ടാക്കുന്നവൻ.

Bridal, s. കല്യാണസദ്യ.

Bride, s. കല്യാണപ്പെണ്ണു, കല്യാണസ്ത്രീ.

Bridegroom, s. മണവാളൻ, കല്യാണ
പുരുഷൻ.

Bridemaid, s. തോഴി.

Brideman, s. (തോഴൻ.)

Bridge. s. പാലം.

Bridge, v. a. പാലമിടുക.

Bridle, s. കടിഞ്ഞാണം, കടിവാളം.

Bridle, v. a. കടിഞ്ഞാണമിടുക.

Brief, a. ചുരുക്കമുള്ള, കുറിയ.

Brief, s. ചുരുക്കം, സംക്ഷേപം.

Briefly, ad. ചുരുക്കമായി.

Briefness, s. ചുരുക്കം, സംക്ഷേപം.

Brier, s. കണ്ടകവൃക്ഷം, മുൾചെടി.

Briery, a. മുള്ളുള്ള, കൎക്കശമുള്ള.

Brigade, s. സൈന്യപ്പകുപ്പു.

Brigadier, s. സേനാപതി.

Brigand, s. കവൎച്ചക്കാരൻ.

Bright, a. പ്രസന്നമായ, മിനുസമുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/32&oldid=183269" എന്ന താളിൽനിന്ന് ശേഖരിച്ചത്