താൾ:CiXIV124.pdf/298

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Sin – 290 – Ski

Singingmaster, s. രാഗപ്രമാണി.

Single, a. ഒറ്റ, ഒരെ, ഏകമായ.

Single, v. a. തിരിച്ചെടുക്ക, വേർതിരിക്ക.

Singleness, s. ഒറ്റ, ഏകത്വം , അദ്വയം,
പരമാൎത്ഥം, കപടമില്ലായ്മ.

Singly, ad. വെവ്വേറെയായി, തനിച്ച,
ഏകമായി.

Singular, a. ഏക, ഏകമായ, വിശേഷ
മുള്ള.

Singular number, ഏകവചനം.

Singularity, s. വിശേഷത, പ്രത്യേക
സംഗതി.

Singularly, ad. വിശേഷാൽ

Sinister, c. ചീത്തയുള്ള, ആകാത്ത.

Sinistrous, a. വികടമുള്ള.

Sink, v. n. താഴുക, മുങ്ങുക, വലിയുക,
വീഴുക, ക്ഷീണിക്ക.

Sink, v. a. താഴ്ത്തുക, മുക്ക, കുഴിക്ക, വീ
ഴ്ത്തുക.

Sink, s. കുപ്പക്കുഴി, എച്ചിൽകുഴി, തുമ്പു.

Sinless, a. പാപമില്ലാത്ത, കുറ്റമില്ലാത്ത.

Sinner, s. പാപി, ദോഷവാൻ.

Sinoffering, s. പാപബലി.

Sinuate, v. n. അകത്തേക്കും പുറത്തേക്കും
വളെക്ക.

Sinus, S. ഉൾകടൽ, തുറവു.

Sip, v. n. ഈമ്പുക, ആചമിക്ക, രുചി
നോക്ക.

Sip, s. ഈമ്പൽ, ആചമം.

Sir, s. ശ്രീ, മഹാൻ, പ്രഭു.

Sire, s. പിതാവു, തിരുമനസ്സു.

Siren, s. പാടുന്ന കടദേവി.

Sirius, s. പുണൎതം,

Sirrah, S. എടാ.

Sirup, s. പഞ്ചസാരരസം, ശൎക്കരപ്പാവ് .

Sister, s. സഹോദരി, പെങ്ങൾ, ഭഗിനി.

Sister-in-law, s. ഭൎത്താവിന്റെയൊ ഭാൎയ്യ
യുടെയൊ സഹോദരി

Sisterly, a. സഹോദരീസംബന്ധമുള്ള.

Sit, v. n. ഇരിക്ക, പാൎക്ക, വസിക്ക, മേ
വുക.

Site, s. ഇരിപ്പു, സ്ഥാനം, തലം, വാടി,
നിലം.

Sitting, s. ഇരിപ്പു, ഇരിത്തം, പൊരുന്നൽ.

Situate, a. ഇരിക്കുന്ന, കിടക്കുന്ന.

Situation, s. ഇരിപ്പു, കിടപ്പു, ഇടം, സ്ഥാ
നം, സ്ഥലം, നില, സ്ഥിതി, ഉദ്യോഗം.

Six, n. a. ആറു, ഷൾ.

Sixpence, s. നാലു അണ വിലയുള്ള ഒരു
ഇങ്ക്ലിഷനാണ്യം. -

Sixscore, a. ആറു ഇരുപത= ൧൨൦.

Sixteen, n. a. പതിനാറു, ഷോഡശം.

Sixteenth, n. a. പതിനാറാം.

Sixth, n. a. ആറാം , ആറാമത.

Sixth, s. ആറിലൊന്നു, ഷൾഭാഗം.

Sixtieth, n. a. അറുപതാം.

Sixty, n. a. അറുപതു, ഷഷ്ടി.

Size, s. വലിപ്പം, പരിമാണം, നീളം, അ
ളവു.

Size, v. a. വലിപ്പത്തരമായി നിരത്തുക.

Sizeable, a. ഒക്കുന്ന വലിപ്പമുള്ള.

Sizer, s. തരക്കാരൻ.

Sizy, a. പശയുള്ള.

Skate, s. തിരണ്ടി.

Skean, s. ഒരു ചെറുവാൾ, കത്തി.

Skeleton, s. അസ്ഥികൂടം, എല്ലിന്റെകൂടം.

Skeptic,s. സംശയക്കാരൻ, സാംശയികൻ.

Skeptical, a. സംശയമുള്ള.

Skepticism, s. സംശയം, അവിശ്വാസം.

Sketch, s. രേഖ, വര, ഛായ, ചട്ടം.

Sketch, v. a. വരെക്ക, ചട്ടംവരെക്ക, കീ
റുക.

Skew, v. n. ചരിച്ചുനോക്ക.

Skiff, s. ഒരുവക ചെറിയ തോണി.

Skilful, a. സാമൎത്ഥ്യമുള്ള, മിടുക്കുള്ള.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/298&oldid=183537" എന്ന താളിൽനിന്ന് ശേഖരിച്ചത്