താൾ:CiXIV124.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Bla — 20 — Blo

Bladder, s. ഉതളി, പൊള്ളം.

Blade, s. അലക്, വാളലക്.

Blain, s. പൊളുകം, പൊള്ളം, പരു.

Blame, s, കുറ്റം, അപവാദം, നിന്ദ.

Blame, v. a. കുറ്റപ്പെടുത്തുക, ആക്ഷേ
പിക്ക.

Blameable, a. കുറ്റമുള്ള, നിന്ദ്യം.

Blameless, s. അനിന്ദ്യം, കുറ്റമില്ലാത്ത.

Blamelessness, s. കുറ്റമില്ലായ്മ, നിരപ
രാധം.

Blanch, v. a. വെളുപ്പിക്ക, തൊലിക്ക, മാ
ച്ചുകളക.

Bland, a. മൃദുത്വമുള്ള, പ്രിയമുള്ള.

Blandishment, s. പ്രിയവാദം, ഇഷ്ട
വാക്കു.

Blank, a. വെള്ളയുള്ള, ഒഴിവുള്ള.

Blanket, s. കമ്പിളി, കരിമ്പടം.

Blaspheme, v. a. ദൈവദൂഷണം പറക,
ദുഷിക്ക.

Blasphemy, s. ദൈവദൂഷണം, ദൂഷണം.

Blast, s. കാറ്റോട്ടം, കുഴൽ ഊത്തു, കാഹ
ളധ്വനി.

Blast, v. a. ചീയിക്ക, ഉണക്ക, കരിക്ക.

Blaze, s, ജ്വാല, ശ്രുതി.

Blaze, v. n. ജ്വലിക്ക, കത്തുക, പ്രകാ
ശിക്ക.

Blaze, v. a. ജ്വലിപ്പിക്ക, പ്രകാശിപ്പിക്ക.

Blazon, v. a. വൎണ്ണിക്ക, ശൃംഗാരിക്ക.

Bleach, v. a. & n. അലക്ക, വെളുപ്പിക്ക,
വെളുക്ക.

Blear, v. a. പീളയടിക്ക.

Bleat, v. n. ആടുപോലെ കരക.

Bleat, bleating, s. ആടുകരച്ചൽ.

Bleed, v. a. ചോര ഒലിക്ക.

Bleed, v. a. ചോര ഒലിപ്പിക്ക.

Bleeding, s. രക്തം ചാട്ടം.

Blemish, v. a. ഊനം വരുത്തുക, വിട
ക്കാക്ക.

Blemish, s. ഊനം, കറ, കളങ്കം, തെറ്റു.

Blench, v. n. ചൂളുക, ചുരുങ്ങുക.

Blend, v. a. കലൎത്തുക, മിശ്രമാക്ക, ചീ
ത്തയാക്ക.

Bless, v. a. ആശിൎവ്വദിക്ക, അനുഗ്രഹിക്ക,
വാഴ്ത്തുക.

Blessed, a. അനുഗ്രഹീതം, ആശീൎവ്വദിതം.

Blessedness, s. ഭാഗ്യം, പരലോകസുഖം.

Blessing, s. അനുഗ്രഹം, ദാനം, വരം.

Blight, s. പുഴുക്കുത്തു, ചീച്ചൽ.

Blight, v. a. ചീയിക്ക, ഉണക്ക.

Blind, a. കുരുട്ടുള്ള ഇരുണ്ട.

Blind, v. a. കുരുടാക്ക, അന്ധപ്പെടുത്തുക.

Blind, s. മറ, മറവു.

Blindfold, v. a. കണ്ണു മൂടി കെട്ടുക.

Blindly, ad. കുരുടൻ കണക്കെ.

Blindness, s. കുരുടു, അന്ധത, അജ്ഞാനം.

Blink, v. n. ഇമെക്ക, ചിമ്മുക.

Blinkard, s. ചിമിട്ടുകണ്ണൻ.

Bliss, s. പരമാനന്ദം, ദിവ്യസാന്നിധ്യം.

Blissful, a. സന്തോഷമുള്ള, തേജസ്സുള്ള.

Blister, s. പൊള്ളം, പൊള്ളൽ, പരു.

Blister, v. n. പൊള്ളുക, കുമളിക്ക.

Blister, v. a. പൊള്ളെക്ക പൊള്ളിക്ക.

Blithe, a. ഉന്മേഷമുള്ള, മനോഹാരകം.

Blitheness, s. ഉന്മേഷം, ചൊടിപ്പു, മോടി.

Bloat, v. a. ചീൎപ്പിക്ക, വീൎപ്പിക്ക.

Bloat, v. n. ചീൎക്ക, വീൎക്ക, വീങ്ങുക.

Block, s. മുട്ടം, മുട്ടി, കട്ട, കപ്പി, മട്ടം.

Block, v. a. അടെക്ക, മുട്ടിക്ക.

Blockade, s. മുട്ടിപ്പു, തടങ്ങൽ.

Blockade, v. a. മുട്ടിക്ക, തടങ്ങൽ ചെയ്ക.

Blackhead, s. മടിയൻ, മൂഢൻ, വിഢ്ഢി.

Blockhouse, s. മരക്കൊട്ട.

Blockish, a. മന്ദബുദ്ധിയുള്ള.

Blocktin, s. ശുദ്ധവെള്ളീയം.

Blood, s. ചോര, രക്തം, രുധിരം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/28&oldid=183265" എന്ന താളിൽനിന്ന് ശേഖരിച്ചത്