താൾ:CiXIV124.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pro — 247 — Pro

Prosperous, a. വളരുന്ന, ശുഭമുള്ള, ഫലി
ക്കുന്ന.

Posternation, s. കുണ്ഠിതം, വ്യസനം.

Prostitute, s. തേവിടിച്ചി, കൂത്തച്ചി,
വേശ്യ.

Prostitution, s. വേശ്യാവൃത്തി.

Prostrate, a. സാഷ്ടാംഗമായി വീണ,
താണ.

Prostrate, v. n. സാഷ്ടാംഗമായി വീഴു
ക, കാല്പിടിക്ക.

Prostration, s. സാഷ്ടാംഗം, കാല്പിടി
ക്കൽ, ബലക്ഷയം, തളൎച്ച, ഇടിവു.

Protect, v. a. രക്ഷിക്ക, പാലിക്ക, ആദ
രിക്ക.

Protection, s. പരിരക്ഷണം, പാലനം,
ശരണം.

Protective, a. രക്ഷിക്കുന്ന, പാലിക്കുന്ന.

Protector, s. രക്ഷകൻ, ബന്ധു, പോറ്റി,
പാലകൻ.

Protectress, s. രക്ഷക, പാലക.

Protend, v. a. നീട്ടുക.

Protest, s. എതിർവാദം, പ്രതിവാദം.

Protest, v. n. തീൎത്തു പറക.

Protest, v. a. എതിർവാദിക്ക, വിരോധം
പറക.

Protestant, a. പ്രതിവാദിക്കുന്ന.

Protestant, s. പ്രതിവാദിക്കുന്നവൻ.

Protestantism, s. സുവിശേഷമതം.

Protestation, s. പ്രതിയായ സാക്ഷീക
രണം.

Protester, s. എതിർവാദി.

Protocol, s. പട്ടോല.

Prototype, s. വല്ല പേൎപ്പിന്റെ മൂലം, മാ
തൃക.

Protract, v. a. നീളമാക്ക, താമസം, വ
രുത്തുക.

Protraction, s. താമസം, നാൾനീക്കം,
ദീൎഘം.

Protractive, a. താമസമുള്ള, ദീൎഘസൂത്ര
മായ.

Protrude, v. a. ഉന്തിത്തള്ളുക, പുറത്താക്ക.

Protrusion, s. ഉന്തിത്തള്ളൽ, തുറിപ്പു.

Protuberate, v. n. വീങ്ങിയിരിക്ക.

Proud, a. അഹംഭാവമുള്ള, ഡംഭമുള്ള.

Prove, v. a. നേരുതെളിയിക്ക, പരീ
ക്ഷിക്ക.

Prove, v. n. തെളിയുക, ആയ്തീരുക, സാ
ധിക്ക.

Proveable, a. തെളിയുന്ന, തെളിയിപ്പാ
നുള്ള.

Provender, s. മൃഗഭക്ഷണം, തീൻപണ്ടം.

Proverb, s. പഴഞ്ചൊൽ, സദൃശം, പ
ഴമ.

Proverbial, a. ലോകശ്രുതിയുള്ള.

Provide, v. a. സമ്പാദിക്ക, സംഭരിക്ക,
ശേഖരിക്ക.

Providence, s. ദൈവവിചാരണ, ദൈ
വാധീനം, ദൈവഗതി, മുൻവിചാരം.

Provident, a. മുൻവിചാരമുള്ള, ബുദ്ധി
യുള്ള.

Providential, a. ദൈവാധീനമുള്ള.

Provider, s. ശേഖരിക്കുന്നവൻ.

Province, s. സംസ്ഥാനം, നാടു, ഉപ
രാജ്യം.

Provincial, s. സംസ്ഥാന സംബന്ധമുള്ള.

Provincial, s. സഭാപതി.

Provision, s. മുൻകരുതൽ, ഭക്ഷണസാ
ധനം,

Provisional, a. തൽക്കാലത്തേക്കു നിയ
മിച്ച.

Provocation, s. കോപഹേതു, പരിഭവം.

Provoke, v. a. കോപിപ്പിക്ക, വെറുപ്പിക്ക.

Provoker, s. കോപിപ്പിക്കുന്നവൻ.

Provost, s. സമൂഹപ്രമാണി.

Prow, s. കപ്പലിന്റെ തല, അണിയം.

Prowess, s. ധീരത, ശൌൎയ്യം, വിക്രമം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/255&oldid=183494" എന്ന താളിൽനിന്ന് ശേഖരിച്ചത്