താൾ:CiXIV124.pdf/229

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Pal — 221 — Par

Palmister, s. കൈനോട്ടക്കാരൻ.

Palmistry, s. കൈനോട്ടം, സാമുദ്രികാല
ക്ഷണം.

Palpability, s. തെളിവു, സ്പഷ്ടത.

Palpable, a. തൊട്ടറിയാകുന്ന, സ്പഷ്ടമായ.

Palpitate, v. a. തുടിക്ക, നെഞ്ചിടിക്ക.

Palpitation, s. തുടിപ്പു, നെഞ്ചിടിപ്പു, വ
ലിവു.

Palsy, s. പക്ഷവാതം.

Palter, v. a. തട്ടിക്ക, മാറിപ്പറക, വഞ്ചിക്ക.

Paltry, a. നീചമുള്ള, നിസ്സാരമുള്ള.

Pamper, v. a. നല്ലവണ്ണം തീറ്റുക, തിക്കി
നിറക്ക.

Pamphlet, s. ചെറുപുസ്തകം.

Pamphleteer, s. ചെറുപുസ്തകങ്ങളെ എ
ഴുതുന്നവൻ.

Pan, s. ചട്ടി, കാതിന്റെ തട്ടു.

Panacea, s. സൎവ്വൌഷധം, സൎവ്വാമയാ
ന്തകം.

Pane, s. ചതുരമായ കണ്ണാടിച്ചില്ലു.

Panegyric, s. മംഗലസ്തുതി, വൎണ്ണനം.

Panegyrist, s. മംഗലപാഠകൻ, വൎണ്ണകൻ.

Pang, s. അതിവ്യഥ, അതിവേദന, പ്രാ
ണസഞ്ചാരം.
Pangs of death, s. പ്രാണസങ്കടം,
മരണവേദന.

Panic, s. അതിഭയമുള്ള, അകാരണഭയ
മുള്ള.

Panic, s. അഹേതുവുള്ള, ഉഗ്രഭയം, അതി
വിരൾ്ച.

Panoply, s. സൎവ്വായുധവൎഗ്ഗം.

Panorama, s. കാഴ്ച.

Pant, v. n. വാഞ്ഛിക്ക, വിരളുക, നെഞ്ചിൽ
തുടിക്ക.

Pant, s. വാഞ്ഛ, വലിവു, അണെപ്പു.

Pantaloon, s. കാൽചട്ട.

Pantheon, s. സൎവ്വദേവക്ഷേത്രം.

Panther, s. പുള്ളിപ്പുലി.

Pantomime, s. ഗോഷ്ഠിക്കാരൻ.

Pap, s. മൂല, കൂഴ, പഴക്കഴമ്പു.

Papa, s. പിതാവു, അപ്പൻ.

Papacy, s. പാപ്പാസ്ഥാനം.

Papal, a. പാപ്പാസംബന്ധമുള്ള.

Paper, s. കടലാസ്സു.

Paper, v. a. കടലാസ്സു പതിക്ക.

Papist, s. പാപ്പാമതക്കാരൻ, രോമമത
ക്കാരൻ.

Papistical, a. പാപ്പാമതം സംബന്ധിച്ച.

Pappy, a. മൃദുത്വമുള്ള.

Par, s. സമത്വം, ഈട, തുല്യവില.

Parable, s. ഉപമ, സദൃശം, സാമ്യം.

Parabolical, a. ഉപമാനമായ.

Paraclete, s. ആശ്വാസപ്രദൻ, കാൎയ്യ
സ്ഥൻ.

Parade, s. കോലാഹലം, പടയാളികളുടെ
അണി.

Paradigm, s. ഉദാഹരണം, ദൃഷ്ടാന്തം.

Paradise, s. പരദീസ, ഏദൻതോട്ടം.

Paradox, s. കാഴ്ചക്കു വിപരിതകാൎയ്യം.

Paradoxical, a. കാഴ്ചക്കു വിപരീതമുള്ള.

Paragon, s, മാതിരി, മട്ടം, ഭാഷ, വിധം.

Paragraph, s. എഴുത്തിലെ പകുപ്പു.

Parallel, a. സമാന്തരമായ.

Parallel, s. സമാന്തരരേഖ.

Parallelogram, s. ദീൎഘചതുരശ്രം.

Paralogy, s. ദുൎന്ന്യായം.

Paralysis, s. പക്ഷവാതം, തരിപ്പുവാതം.

Paralytic, s. പക്ഷവാതക്കാരൻ.

Paralyze, v. a. തരിപ്പിക്ക, സ്തംഭിപ്പിക്ക.

Paramount, a. മുഖ്യമായ, പ്രധാനമുള്ള.

Paramount, s. മുഖ്യൻ, നായകൻ.

Paramount, s. ജാരൻ, പരപുരുഷൻ, ജാ
രിണീ, പരസ്ത്രീ.

Paraphrase, s. വ്യാഖ്യാനം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/229&oldid=183468" എന്ന താളിൽനിന്ന് ശേഖരിച്ചത്