താൾ:CiXIV124.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Opt — 216 — Orp

Optimacy, s. ശ്രീത്വം, മഹത്തുകളുടെ
കൂട്ടം.

Option, s. തെരിഞ്ഞെടുപ്പു, നിയമം.

Opulence, s. ഐശ്വൎയ്യം, സമ്പത്തു,
ആസ്തി.

Opulency, s. ഐശ്വൎയ്യം, ധനം.

Opulent, a. ഐശ്വൎയ്യമുള്ള, സമ്പത്തുള്ള.

Or, conj. അല്ലെങ്കിൽ, എങ്കിൽ.

Oracle, s. ദേവച്ചൊൽ, ദിവ്യവാക്കു, സ
ന്നതം.

Oracular, a. ദിവ്യവാക്കു ഉച്ചരിക്കുന്ന,
ദേവചൊൽസംബന്ധമുള്ള.

Oral, a. വാഗ്വിശേഷമുള്ള.

Orange, s. മധുരനാരങ്ങ.

Oration, s. പ്രസ്ഥാപനം, പ്രസംഗം.

Orator, s. വാചാലൻ, വാഗീശൻ.

Oratorical, a. വാഗ്വൈഭവമുള്ള.

Oratorio, s. ഗീതവാദ്യഘോഷം.

Oratory, s. വാഗ്വൈഭവം, അലങ്കാരശാ
സ്ത്രം, പ്രാൎത്ഥനസ്ഥലം.

Orb, s. മണ്ഡലം, ഗോളം, ചക്രം.

Orbate, a. നിരാധാരമുള്ള, അഗതിയായ.

Orbation, s. നിരാധാരം, ആരുമില്ലായ്മ

Orbed, a. ഉരുണ്ട, ചക്രാകാരമുള്ള.

Orbicular, a. ഉരുണ്ട, വട്ടമായ.

Orbit, s. ഗ്രഹമണ്ഡലം.

Orchard, s. കായ്ക്കനിതോട്ടം.

Ordain, v. a. നിയമിക്ക, നിശ്ചയിക്ക,
കല്പിക്ക.

Ordeal, s, കാരയിൽ കൈമുക്കൽ.

Order, s. കല്പന, ക്രമം, ചട്ടം, അടവു.

Order, v. a. കല്പിക്ക, ക്രമപ്പെടുത്തുക.

Orders, s. pl. പട്ടം, പട്ടസ്ഥാനം.

Ordinable, a. നിയമിക്കപ്പെടത്തക്ക.

Ordinal, a. ക്രമമുള്ള, ചട്ടമുള്ള.

Ordinance, s. നിയമം, കല്പന, ചട്ടം.

Ordinary, a. നടപ്പുള്ള, സാമാന്യമുള്ള.

Ordinate, a. ക്രമമായ.

Ordination, s. നിയമിപ്പു, പട്ടാഭിഷേകം.

Ordnance, s. പീരങ്കിതോക്കുകൾ.

Ordure, s. ചാണകം, പുരീഷം.

Ore, s. പഞ്ചലോഹം, അയിർ.

Organ, s. ഇന്ദ്രിയം, കരണം, കിന്നരം.

Organism, s, കരണരൂപണം.

Organist, s. വാദ്യക്കാരൻ, കിന്നരക്കാരൻ.

Organization, s. ക്രമമായയന്ത്രപ്പണി,
സൂത്രപ്പണി.

Organize, v. a. ക്രമമായി ചേൎക്ക, ചട്ട
മാക്ക.

Orient, s. കിഴക്കു, സൂൎയ്യോദയദിക്കു, പൂൎവ്വ
ഭാഗം.

Oriental, a. കിഴക്കുള്ള.

Oriental, s. കിഴക്കൻ.

Orifice, s. ദ്വാരം, വായി.

Origin, s. ആദി, മൂലം, ഉത്ഭവം, ആരംഭം.

Original, s. മൂലം, മാതൃക, ജന്മമൂലം.
Original, a. ആദിയിലുള്ള, ജന്മമുള്ള.
Original sin, s. ജന്മപാപം.
Original cause, s. ആദികാരണം, കാര
ണഭൂതം.
Original language, s. മൂലഭാഷ.

Originary, a. കാരണമുള്ള, ഉത്ഭവിപ്പി
ക്കുന്ന.

Originate, v. a. ഉത്ഭവിക്ക, ആരംഭിക്ക.

Originator, s. കാരണഭൂതൻ, ആദികാര
ണൻ.

Ornament, s. അലങ്കാരം, അലങ്കൃതി, ഭൂ
ഷണം.

Ornament, v. a. അലങ്കരിക്ക, ഭൂഷിക്ക.

Ornamental, a. ശൃംഗാരമുള്ള, ഭൂഷണ
മായ.

Ornamented, a. ഭൂഷിതം, അലങ്കൃതം.

Orphan, s. മാതാപിതാക്കന്മാരില്ലാത്ത
പൈതൽ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/224&oldid=183463" എന്ന താളിൽനിന്ന് ശേഖരിച്ചത്