താൾ:CiXIV124.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Obt — 213 — Off

Obtend, v. a. വിരോധിക്ക, ചെറുക്ക.

Obtension, s. വിരോധം, നിഷേധം,
ചെറുക്കൽ.

Obtest, v. a. യാചിക്ക, അപേക്ഷിക്ക.

Obtrude, v. a. ബലാൽക്കാരംകൊണ്ടു പ്ര
വേശിപ്പിക്ക.

Obtrusion, s. ബലാൽക്കാരമുള്ള പ്രവേശ
നം.

Obtrusive, a. ബലാൽക്കാരംകൊണ്ടു പ്ര
വേശിക്കുന്ന.

Obtuse, a. മൂൎച്ചയില്ലാത്ത, മുനയില്ലാത്ത.

Obtuse angle, s. വിശാലക്കോൺ.

Obtuseness, s. മൂൎച്ചകേടു, ബുദ്ധികേടു.

Obtusion, s. മൂൎച്ചയില്ലാതാക്കുന്നതു.

Obvert, v. a. തല കീഴാക്കിതിരിക്ക.

Obviate, v. a. മുമ്പിടുക, തടുക്ക, വിലക്ക.

Obvious, a. തെളിഞ്ഞ, നേരേയിരിക്കുന്ന.

Occasion, s. സംഗതി, അവസരം, സമ
യം, ഹേതു, കാരണം, ആവശ്യം.

Occasional, a. യദൃച്ഛയായ, അന്നന്നുള്ള.

Occident, s. പടിഞ്ഞാറു, പശ്ചിമം.

Occidental, a. പടിഞ്ഞാറുള്ള, പടിഞ്ഞാ
റെ.

Occlude, v. a. അടക്ക, അടച്ചുകളക.

Occult, a. ഇരുളായ, ഗൂഢമുള്ള, മറവുള്ള.

Occultation, s. മറച്ചൽ, മറച്ചുകളയുന്നതു.

Occupancy, s. അനുഭവം, സ്വാധീനമാ
ക്കുന്നതു.

Occupant, s. അനുഭവിക്കുന്നവൻ.

Occupate, v. a. അനുഭവിക്ക, കൊണ്ടുന
ടത്തിക്ക.

Occupation, s. അനുഭവം, തൊഴിൽ, വേ
ല, പാൎപ്പു.

Occupier, s. തൊഴിലാളി, അനുഭവിക്കു
ന്നവൻ.

Occupy, v. a. അനുഭവിക്ക, വ്യാപാരം
ചെയ്ക, പാൎക്ക.

Occur, v. n. സംഭവിക്ക, ഉണ്ടാക, തോ
ന്നുക.

Occurrence, s. സംഭവം, സംഗതി, അ
വസ്ഥ.

Occursion, s. തമ്മിലുള്ള മുട്ടൽ, കിടച്ചൽ.

Ocean, s. പെരുങ്കടൽ, സമുദ്രം, അബ്ധി.

Ochre, s. കാവിമണ്ണു.

Octagon, s. അഷ്ടകോൺ, എട്ടുകോണം.

Octagonal, a. അഷ്ടകോണമുള്ള.

Octangular, a. അഷ്ടകോണമുള്ള.

Octave, s. രാഗത്തിൽ എട്ടാം സ്വരം.

Octavo, s. ഒരു കടലാസ എട്ടുവട്ടം മട
ക്കിയതു.

October, s. തുലാമാസം, ഒക്തോബർ.

Ocular, a. കണ്ണുസംബന്ധിച്ച, പ്രത്യക്ഷ
മുള്ള.

Oculist, s. കണ്ണുവൈദ്യൻ.

Odd, a. ഒന്നു, ചില‌്വാനമുള്ള, വിഷമമുള്ള.

Oddity, s. വൈഷമ്യം, വിശേഷത.

Oddness, s. വിഷമം, വൈശിഷ്യം, വി
ശേഷത.

Odds, s. ഏറക്കുറവു, ശിഷ്ടം, അധിക
ബലം.

Ode, s. പാട്ടു, കെട്ടിയ കവിത.

Odious, a. വെറുപ്പുള്ള, അറെപ്പുള്ള.

Odiousness, s. പക, വെറുപ്പു.

Odium, s. പക, ഈൎഷ്യ, നിന്ദ, വി
രോധം.

Odour, s, ഗന്ധം, മണം, വാസന.

Of, prep. ന്റെ, ഉടെ, യിൽ, യിൽനിന്നു.

Off, ad. ദൂരെ, അകലെ, വിട്ടിട്ടു.

Or, inter. പോ! പോപ്പോ!

Offal, s. ഉഛിഷ്ടം, ശേഷിപ്പു, എച്ചിൽ.

Offence, s. ഇടൎച്ച, പിഴ, കുറ്റം, അപ
രാധം.

Offend, v. a. നീരസപ്പെടുത്തുക, കോപി
പ്പിക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/221&oldid=183460" എന്ന താളിൽനിന്ന് ശേഖരിച്ചത്