താൾ:CiXIV124.pdf/199

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Lux —191 — Mai

Luxuriance, s. അതിവളൎച്ച, തഴപ്പു.

Luxuriate, v. a. അധികം വളരുക, ത
ഴക്ക.

Luxurious, a. തഴപ്പുള്ള, അഭിവൃദ്ധിയുള്ള.

Luxury, s. അത്യാശ, മത്തവിലാസം, അ
ഭിവൃദ്ധി.

Lying, part. of to lie, കിടക്കുന്ന.

Lyre, s. വീണ.


M

Mace, s. ജാതിപത്രി, ഗദ, പൊന്തി.

Macebearer, s. ഗദക്കാരൻ.

Macerate, v. a. മെലിച്ചലാക്ക, കുഴക്ക,
തുവക്ക.

Maceration, s. കുഴക്കൽ, തുവപ്പു.

Machinate, v. a. യന്ത്രിക്ക, ഉപായം വി
ചാരിക്ക.

Machination, s. കൌശലം, ഉപായം,
തന്ത്രം.

Machine, s. യന്ത്രം, സൂത്രം.

Machinery, s. യന്ത്രപ്പണി, സൂത്രപ്പണി.

Machinist, s. യന്ത്രി, സൂത്രപ്പണിക്കാരൻ.

Maculation, s. കറ, കളങ്കം, അശുദ്ധി.

Maculate, v. a. കറയാക്ക, കളങ്കമാക്ക.

Mad, a. ഭ്രാന്തുള്ള, പേയുള്ള, വെറിപിടിച്ച.

Madam, s. മാദാമ്മ, യജമാനത്തി.

Madcap, s. ഭ്രാന്തൻ, ബുദ്ധികെട്ടവൻ.

Madden, v. a. ഭ്രാന്തുപിടിപ്പിക്ക, മദിപ്പിക്ക.

Madden, v. n. ഭ്രാന്താക, ഭ്രാന്തുപിടിക്ക.

Madder, s. മഞ്ചട്ടി.

Made, part. pret. of to make, ഉ
ണ്ടാക്കി.

Madly, ad. ഭ്രാന്തോടെ, ബുദ്ധികേടായി.

Madman, s. ഭ്രാന്തൻ, വെറിയൻ.

Madness, s. ഭ്രാന്തു, ബുദ്ധിഭ്രമം, വെറി.

Magazine, s, കലവറ, ഉഗ്രാണം, ആയു
ധശാല, ഏറിയാവസ്ഥകളെ സംഗ്രഹി
ക്കുന്ന പുസ്തകം, വൎത്തമാന കടലാസ്സ്.

Maggot, s. പുഴു, കൃമി, വ്യാമോഹം.

Magi, s. pl. ജ്യോതിഷക്കാർ.

Magic, s. മന്ത്രവാദം, ജാലം, മായ.

Magical, a. മന്ത്രവാദമുള്ള.

Magician, s. മന്ത്രവാദി, ക്ഷുദ്രക്കാരൻ.

Magisterial, a. അധികാരമുള്ള.

Magistracy, s. രാജ്യാധികാരത്വം.

Magistrate, s. രാജ്യാധികാരി.

Magnanimity, s. മാഹാത്മ്യം, ധീരത.

Magnanimous, a. മഹാത്മാവായ, ധീര
തയുള്ള.

Magnet, s, കാന്തക്കല്ലു, സൂചികാന്തം.

Magnetism, s. ആകൎഷണശക്തി.

Magnific, a. മഹത്വമുള്ള, പ്രാഭവമായ.

Magnificence, s. പ്രാഭവം, പ്രബലത.

Magnificent, a. കോലാഹലമുള്ള, പ്രാഭ
വമായ.

Magnifier, s. ഉയൎത്തി പറയുന്നവൻ.

Magnify, v. a. മഹത്വപ്പെടുത്തുക, പുക
ഴ്ത്തുക.

Magnitude, s. മഹത്വം, വലിപ്പം, മഹിമ.

Mahometan, s. മുഹമ്മദീയൻ.

Mahometanism, s. മുഹമ്മദീയമതം.

Maid, maiden, s. കന്യക, വീട്ടിപെണ്ണു.

Maiden, a. കന്യകസംബന്ധിച്ച.

Maidenhood, s. കന്യകാവ്രതം.

Maidservant, s. വേലക്കാരത്തി, വീട്ടി
പെണ്ണു.

Mail, s. കവചം, വൎത്തമാനകടലാസ്സ്.

Maim, v. a. ഊനം വരുത്തുക, മുടന്താക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/199&oldid=183438" എന്ന താളിൽനിന്ന് ശേഖരിച്ചത്