താൾ:CiXIV124.pdf/191

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Lea — 183 — Leg

Leafless, a. ഇലയില്ലാത്ത.

Leafy, a. ഇലയുള്ള.

League, s. മൂന്നുനാഴികവഴി, ബന്ധുക്കെട്ടു.

League, v. n. സഖ്യതചെയ്ക.

Leaguer, s. നിരോധം, കോട്ടയെ ആക്ര
മിക്കുക.

Leak, s. ചോൎച്ച, കിഴുത്തു, ഒട്ട.

Leakage, s. ചോൎച്ച.

Leaky, s. ചോൎച്ചയുള്ള, ഒട്ടയുള്ള.

Lean, v. a. ചായുക, ചരിയുക, ചാരുക.

Lean, a. മെലിഞ്ഞ, നേൎത്ത, ശോഷിച്ച.

Leanness, s, മെലിച്ചിൽ, ശോഷണം.

Leap, v. a. ചാടുക, തുള്ളുക, കുതിക്ക, ത
ത്തുക.

Leap, s. ചാട്ടം, തുള്ളൽ, കുതിപ്പു, പാച്ചൽ.

Leap-year, s. അധിവൎഷം.

Learn, v. a. പഠിക്ക, അഭ്യസിക്ക, ശീലിക്ക.

Learned, a. പഠിച്ച, പഠിപ്പുള്ള, വിദ്യയുള്ള.

Learning, s. പഠിത്വം, പാണ്ഡിത്യം,
വിദ്യ.

Lease, v. a. കുത്തക, പതിവു, ഉടമ്പടി.

Lease, v. a. കുത്തകെക്കു ഏല്പിക്ക, പാട്ടം
കൊടുക്ക.

Leash, s. തോൽവാർ.

Leasing, s. ഭോഷ്കു, കള്ളം.

Least, a. എല്ലാറ്റിലും ചെറിയ, ഏറ്റവും
ഇളയ.

Least, a. ഒട്ടും, ഏതെങ്കിലും.

Leather, s. തോൽ, ചൎമ്മം, തുകൽ.

Leathern, a. തോലുള്ള.

Leave, s. അനുവാദം, അനുജ്ഞ, വിടുതൽ.

Leave, v. a. വിടുക, ഉപേക്ഷിക്ക, വെ
ച്ചേക്ക.

Leaved, a. ഇലകളുള്ള.

Leaven, s. പുളിച്ചമാവു.

Leaven, v. a. പുളിപ്പിക്ക.

Leavings, s. ശേഷിപ്പു, ഉഛിഷ്ടം.

Lecher, s. കാമി, കാമുകൻ, കാമുകി.

Lechery, s. കാമം, കാമവികാരം.

Lection, s. വായന.

Lecture, s. പ്രസംഗം, പാഠകം, വായന.

Lecture, v. a. ചൊല്ലികൊടുക്ക, ആക്ഷേ
പിച്ചു പറക.

Lecturer, s. പാഠകൻ, ഗുരു.

Led, part. pret. of to lead, നടത്തി.

Ledge, s. നിര, വരി, മുഴ, ഉന്തൽ.

Lee, s. മട്ട, ഊറൽ, കിട്ടം, കീടം.

Leech, s. അട്ട, ജളൂക, ചികിത്സകൻ.

Leechcraft, s. ചികിത്സ.

Leek, s. വെള്ളവെങ്കായം.

Leer, s. ചരിച്ചുനോക്കൽ, കടാക്ഷം.

Leer, v. n. ചരിച്ചുനോക്ക.

Leeward, ad. കാറ്റിനു മറുപുറത്തോട്ടു.

Left, part. pret. of to leave, വിട്ടു.

Left, a. ഇടം, ഇടത്ത.

Leg, s. കാൽ, പാദം, ജംഘ.

Legacy, s. മരണപത്രികയിൽ എഴുതി
വെച്ച ഓഹരി, ദത്തവകാശം.

Legal, a. ന്യായപ്രകാരമുള്ള, നീതിയുള്ള.

Legality, s. ന്യായം, നീതി, ധൎമ്മവെപ്പു.

Legalize, v. a. ന്യായമാക്ക, നീതിയാക്ക.

Legally, ad. ധൎമ്മമായി, ന്യായമായി.

Legate, s. സ്ഥാനപതി.

Legation, s. സ്ഥാനാപത്യം.

Legator, s. മരണപത്രികയിൽ ഒർ അവ
കാശം എഴുതികൊടുക്കുന്നവൻ.

Legend, s. കെട്ടുകഥ, കവിത, ചരിത്രം.

Legible, a. വായിക്കപ്പെടത്തക്ക, തെളി
വുള്ള.

Legion, s. സേന, വലിയ തുക.

Legislate, v. a. രാജനീതിയെ സ്ഥാപിക്ക.

Legislation, s. രാജനീതിയെ സ്ഥാപി
ക്കുന്നതു.

Legislative, a. രാജനീതിയെ സ്ഥാപി
ക്കുന്ന.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/191&oldid=183430" എന്ന താളിൽനിന്ന് ശേഖരിച്ചത്