താൾ:CiXIV124.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Amo — 8 — Ant

Among, amongst, prep. ഇൽ, കൂടെ,
മദ്ധ്യെ.

Amount, v. n. തുകകൂടുക, സംഖ്യയാക.

Amount, s. തുക, സംഖ്യ, ആകപാടു.

Ample, a. അധികം, വളരെ, ബഹു.

Amplitude, s. വിസ്താരം, വിശാലത.

Amputate, v. a. അംഗം ഛേദിക്ക.

Amulet, s. വശീകരയന്ത്രം.

Amuse, v. a. നേരംപോക്ക, കളിക്ക.

Amusement, s. നേരംപോക്കു, കളി.

Analogous, a. തുല്യം, സമം.

Analysis, s. ധാതുവിഭാഗം, പദവിവരം.

Anarchy, s. അരാജകം, രാജദ്രോഹം.

Anathema, S. ശാപം, ശപഥം.

Anatomy, s. ശവശോധന, ശാരീരശാ
സ്ത്രം.

Ancestor, s. പൂവ്വൻ, പിതൃ, കാരണവൻ.

Anchor, s. നംകൂരം, ചീനി.

Anchor, v. a. നംകൂരം ഇടുക.

Anchorite, s. വനവാസി, താപസൻ.

Ancient, a. പണ്ടു, പൂൎവ്വം, പുരാണം.

Ancients, s. pl. പൂൎവ്വന്മാർ, പിതൃക്കൾ.

And, conj. ഉം, പിന്നെയും.

Anecdote, s. കഥ, ചരിത്രം.

Angel, s. ദൂതൻ, ദൈവദൂതൻ.

Anger, s. കോപം, ക്രോധം, രോഷം.

Angle, s. കോണം, കൊണു, മൂല.

Angle, v. a. ചൂണ്ടലിടുക.

Anguish, s. വേദന, വ്യസനം, ദുഃഖം.

Animadversion, s. ശാസന.

Animadvert, v. a. ആക്ഷേപിക്ക.

Animal, s. മൃഗം , ജന്തു, പ്രാണി.

Animate, v. a. ജീവിപ്പിക്ക, ധൈൎയ്യപ്പെ
ടുത്തുക.

Animated, a. ജീവിപ്പിച്ച, ഉത്സാഹിപ്പിച്ച.

Animation, s. ഉയിർ, ഉണൎച്ച, ധൈൎയ്യം.

Animosity, s. പക, വൈരം, ദ്വേഷം.

Ankle, s. നരിയാണി, കണങ്കാൽ.

Annals, s. pl. നാളാഗമം, കാലവിവരം.

Annex, v. a. ചേൎക്ക, ഇണെക്ക, കൂട്ടുക.

Annexation, s. ചേൎപ്പു, കൂട്ടൽ.

Annihilate, v. a. ഇല്ലാതാക്ക, നിൎമ്മൂല
മാക്ക.

Annihilation, s. നിൎമ്മൂലനാശം, അഴിവു.

Anniversary, s. വൎഷാന്തരപ്പെരുനാൾ.

Anno Domini, s. ക്രിസ്താബ്ദം.

Announce, v. a. അറിയിക്ക, പ്രസിദ്ധ
മാക്ക

Annoy, v. a. മുഷിപ്പിക്ക, അസഹ്യപ്പെടു
ത്തുക.

Annoyance, s. അലമ്പൽ, ഉപദ്രവം.

Annual, a. വൎഷാന്തരം, കാലത്താലുള്ള.

Annuity, s. വൎഷാന്തരമാലിഖാൻ.

Annul, v. a. ഇല്ലാതാക്ക, തുച്ഛീകരിക്ക.

Anoint, v. a. അഭിഷേകംചെയ്ക.

Anomaly, s. ക്രമക്കേടു, അധൎമ്മം.

Anon, ad. ഉടനെ, വേഗേന, ശീഘ്രമായി.

Anonymous, a. പേരറ്റ, നാമമൊഴിഞ്ഞ.

Another, a. മറ്റൊരു, വേറൊന്നു.

Answer, v. a. ഉത്തരംപറക, പ്രതിവ
ചിക്ക.

Answer, v. n. ഒത്തിരിക, സാധിക്ക,
കൊള്ളാക.

Answer, s. ഉത്തരം, പ്രതിവാക്യം, മറു
വടി.

Ant, s. ഇറുമ്പു, പിപീലിക.

Antagonist, s. പ്രതിയോഗി, ശത്രു, രിപു,
വൈരി.

Antecede, v. a. മുന്നടക്ക, മുമ്പിടുക, പു
രോഗമിക്ക.

Antecedent, a. മുന്നടക്കുന്ന, മുമ്പിടുന്ന.

Antediluvian, a. പ്രളയത്തിനു മുമ്പുള്ള.

Antelope, s. ഏണം, മൃഗം, മാൻ.

Anterior, a. മുമ്പുള്ള, പുരാണമായ.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/16&oldid=183253" എന്ന താളിൽനിന്ന് ശേഖരിച്ചത്