താൾ:CiXIV124.pdf/140

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ful – 132 – Fus

Fuleyed, a. തുരികണു്ണുള്ള.

Fully, ad. തികവായി, മുഴവനും, തീരെ.

Fulminate, v. n. ഇടിമുഴങ്ങുക, മുഴങ്ങുക.

Fulmination, s. ഇടിമുഴക്കം, ഭയങ്കരക
ല്പന.

Fulness, s. പരിപൂൎണ്ണത, തികവു, തൃപ്തി.

Fulsome, a. വെറുപ്പുള്ള, ചീത്ത, വിടക്ക.

Fulsomeness, s. വെറുപ്പു, ദുൎഗ്ഗന്ധം, നാ
റ്റം.

Fumble, v. n. തപ്പിക്കളിക്ക, കുഴപ്പുക.

Fume, s. പുക, ആവി, വേവുമണ്ഡം, കോ
പം.

Fume, v. n. പുകയുക, പുകഞ്ഞുപോക.

Fume, v. a. പുകെക്ക, പുകയിൽവെക്ക.

Fumigate, v. a. പുകെക്ക, പുകപിടി
പ്പിക്ക.

Fumigation, s. പുകച്ചൽ, പരിമളിപ്പി
ക്കുന്നതു.

Fumy, a. പുകപിടിച്ച, ആവിയുള്ള.

Fun, s. നേരംപോക്കു, വിനോദം.

Function, s. തൊഴിൽ, ഉദ്യോഗം, അധി
കാരം.

Functionary, s. ഉദ്യോഗസ്ഥൻ.

Fund, s. മുതൽ, മുതൽപ്പണം, ധനം.

Fundament, s. അപാനം, മലദ്വാരം.

Fundamental, s. പ്രധാന സംഗതി.

Fundamental, a. അടിസ്ഥാനമുള്ള, മൂല
മുള്ള.

Fundamentally, ad. മൂലമായി, പ്രധാന
മായി.

Funeral, s. ശവസംസ്കാരം, ശേഷക്രിയ.

Funeral, a. ഉദകക്രിയ സംബന്ധിച്ച.

Funk, s. ദുൎഗ്ഗന്ധം, നാറ്റം.

Funnel, s. പുകപോവാന്തക്ക കുഴൽ.

Funny, a. നേരംപോക്കുള്ള, ഹാസ്യമായ.

Fur, s. നേരിയരോമമുള്ള തോൽ, രോമം.

Furacity, s. മോഷണം, കപടം.

Furbish, v. a. തേക്ക, മിനുക്ക.

Furcation, s. കവരം.

Furious, a. മത്തമുള്ള, ഭ്രാന്തുള്ള, ഉഗ്രമുള്ള.

Furiously, ad. മത്തമായി, ഭ്രാന്തോടെ.

Furiousness, s. മദം, മൂക്ക്വത, വെറി,
ക്രോധം.

Furl, v. a. ചുരുട്ടുക, ഇറുക്കികെട്ടുക.

Furlong, s. അരക്കാൽ നാഴികവഴി.

Furlough, s. കല്പന, ഉത്തരവു, ഇളവ.

Furnace, s. ഉല, ചൂള, അഗ്നികുണ്ഡം.

Furnish, v. a. വേണ്ടുന്നതിനെ ഉണ്ടാക്കി
കൊടുക്ക, ശേഖരിക്ക, കോപ്പിടുക, വി
താനിക്ക.

Furniture, s. കോപ്പു, പണ്ടം, വീട്ടുസാ
മാനങ്ങൾ.

Furrow, s. ഉഴവുചാൽ, സീത, തടം, ജര.

Furrow, v. a. ഉഴുക.

Further, a. അപ്പറത്തുള്ള, അകലെയുള്ള.

Further, ad. അപ്പുറം, അപ്പുറത്തു, പി
ന്നെയും.

Further, v. a. സഹായിക്ക, ആദരിക്ക,
ഗുണീകരിക്ക, വൎദ്ധിപ്പിക്ക, സാധി
പ്പിക്ക.

Furtherance, s. സഹായം, വൎദ്ധന, അ
ഭിവൃദ്ധി.

Furthermore, ad. വിശേഷിച്ചും, പിന്നെ
യും, അത്രയുമല്ല, അതല്ലാതെയും.

Fury, s. മദം, ഭ്രാന്തു, വെറി, രോഷം, ക
ലഹക്കാരി.

Fuse, v. a. ഉരുക്ക, അലിക്ക, ദ്രവിപ്പിക്ക,
ലയിപ്പിക്ക.

Fuse, v. n. ഉരുക, അലിയുക, ദ്രവിക്ക,
ലയിക്ക.

Fusee, s. തോക്കു, വഴിത്തിരി.

Fusibility, s. ഉരുക്കുന്ന ഗുണം, ദ്രാവ്യം.

Fusil, a. ഉരുക്കുവാന്തക്ക, ദ്രവിപ്പിപ്പാ
ന്തക്ക.

Fusil, s. ഒരുവക തോക്കു.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/140&oldid=183379" എന്ന താളിൽനിന്ന് ശേഖരിച്ചത്