താൾ:CiXIV124.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Fin – 120 – Fix

Finesse, s. കൌശലം, ഉപായം.

Finger, s. വിരൽ, അംഗുലം.

Finger, v. a. വിരൽകൊണ്ടു തൊടുക, മീ
ട്ടുക.

Fingleflangle, s. അല്പകാൎയ്യം, ലാഘവം.

Finis, s. സമാപ്തി, അവസാനം, തീൎച്ച.

Finish, v. a. തീൎക്ക, നിവൃത്തിക്ക, അവ
സാനിക്ക.

Finish, s. തീൎച്ച, നിവൃത്തി, മിനുസം, അ
ന്ത്യം.

Finisher, s. നിവൃത്തിക്കുന്നവൻ.

Finite, a. അറ്റമുള്ള, അതിരായ.

Finiteless, a. അറ്റമില്ലാത്ത, അതിരറ്റ.

Finitely, ad. ഇന്നേടത്തോളം.

Finny, a. ചിറകുള്ള.

Fir, s. ദേവദാരം, ദേവദാരമരം.

Fire, s. തീ, അഗ്നി, വഹ്നി, പാവനൻ.

Fire, v. a. തീ വെക്ക, ചുടുക, ചൂടു പിടി
പ്പിക്ക.

Fire, v. n. തീപിടിക്ക, ചൂടുപിടിക്ക

Firearms, s. വെടിയായുധങ്ങൾ.

Firebrand, s. തീക്കൊള്ളി, പന്തം.

Firedrake, s. അഗ്നിസൎപ്പം.

Firelock, s. തോക്കു.

Firepan, s. തീച്ചട്ടി, അഗ്നികലശം.

Firer, s. തീവെക്കുന്നവൻ.

Fireside, s. അടുപ്പുസ്ഥലം.

Firewood, s. വിറകു.

Fireworks, s. വെടികെട്ടു, കമ്പബാണം.

Firing, s. വെടി, വിറക.

Firm, a. ഉറപ്പുള്ള, കടുപ്പമുള്ള, സ്ഥിരമുള്ള.

Firm, v. a. ഉറപ്പാക്ക, സ്ഥിരപ്പെടുത്തുക.

Firmament, s. ആകാശതട്ടു, ആകാശ മ
ണ്ഡലം,

Firmly, ad. ഉറപ്പായി, സ്ഥിരമായി.

Firmness, s. ഉറപ്പു, സ്ഥിരത, ധൃതി, ധീ
രത.

First, a. ഒന്നാം, ആദിയായുള്ള.

First-begotten, s. ആദ്യജാതൻ.

Firstfruits, s. ആദ്യഫലങ്ങൾ, ആദ്യവി
ളവുകൾ.

Firstling, s. ആദ്യം ജനിച്ച കുട്ടി.

Fisc, s. രാജഭണ്ഡാരം.

Fiscal, s. പണ്ടാരകാൎയ്യവിചാരം.

Fish, s. മീൻ, മത്സ്യം.

Fish, v. a. മീൻപിടിക്ക, കിണ്ണാണിക്ക.

Fishhook, s. ചൂണ്ടൽ.

Fishpond, s. മീൻകുളം.

Fisher, s. മുക്ക്വൻ, മാത്സികൻ.

Fisherboat, s. മീൻപിടിക്കുന്ന തോണി.

Fisherman, s. മുക്ക്വൻ.

Fishery, s. മീൻപിടിത്തം.

Fishing, s. മീൻപിടിക്കുന്നതു, മാത്സിക
വൃത്തി.

Fissure, s. പിളൎപ്പു, വിടൎച്ച, വിടവു.

Fist, s. മുഷ്ടി, കൈപ്പിടി.

Fist, v. a. കുട്ടുക, കുമക്ക.

Fistula, s. നാഡി, നാഡിവൃണം.

Fit, s. സന്നി, മൂൎച്ഛ, മയക്കം, മോഹാല
സ്യം.

Fit, a. തക്ക, യോഗ്യമുള്ള, കൊള്ളാകുന്ന.

Fit, v. a. കൊള്ളിക്ക, യോഗപ്പെടുത്തുക,
ഒപ്പിക്ക.

Fit out, കോപ്പു ഒരുക്കുക.

Fit, v. n. ചേരുക, യോഗ്യമാക, ഒക്കുക.

Fitch, s. കാട്ടുഴുന്നു.

Fitly, a. യോഗ്യമായി, തക്കവണ്ണം, ഉചി
തമായി.

Fitness, s. യോഗ്യത, ചേൎച്ച, ഉചിതം,
ന്യായം.

Five, n. a. അഞ്ചു, പഞ്ചം.

Fivefold, ad. അഞ്ചുമടങ്ങു.

Fix, v. a. & n. സ്ഥാപിക്ക, ഉറപ്പിക്ക,
പതിക്ക, നിലനിൎത്തുക, ഉറക്കം, നി
ലെക്ക.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/128&oldid=183367" എന്ന താളിൽനിന്ന് ശേഖരിച്ചത്