താൾ:CiXIV124.pdf/106

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Emo – 98 – Enc

Emotion, s. മനോവികാരം, ഇളക്കം.

Emperor, s. ചക്രവൎത്തി, രാജരാജൻ.

Emphasis, s. വാക്കിന്റെ ഉറപ്പു, വാക്കി
ന്റെ ശക്തി.

Empire, s. ചക്രാധിപത്യം, സാമ്രാജ്യം.

Employ, v. a. വേല എടുപ്പിക്ക, പ്രയോ
ഗിക്ക, കൊള്ളിക്ക.

Employ, s. തൊഴിൽ, വേല, ഉദ്യോഗം.

Employer, s. വേല കൊടുക്കുന്നവൻ, യ
ജമാനൻ.

Employment, s. പണി, തൊഴിൽ, വ്യാ
പാരം, ഉദ്യോഗം.

Empoison, v. a. വിഷം കൊടുക്ക, ന
ഞ്ചിടുക.

Emporium, s. വ്യാപാരപട്ടണം, കച്ചവ
ടസ്ഥലം.

Empoverish, v. a. ദാരിദ്ര്യം വരുത്തുക,
ശൂന്യമാക്ക.

Empower v. a. അധികാരം ഏല്പിക്ക,
പ്രാപ്തി വരുത്തുക.

Empress, s. ചക്രവൎത്തിനി, മഹാരാജ്ഞി.

Emprise, s. അപകടപ്രവൃത്തി.

Emptiness, s. ഒഴിവു, വെറുമ, ശൂന്യം,
വ്യൎത്ഥത.

Emption, s. വാങ്ങൽ, ക്രയം, ആധാരം.

Empty, a. ഒഴിഞ്ഞ, വെറും, വ്യൎത്ഥമുള്ള,
ശൂന്യമുള്ള.

Empty, v. a. ഒഴിക്ക, വ്യൎത്ഥമാക്ക, ശൂന്യ
മാക്ക.

Empyreal, a. പരമണ്ഡലസമന്വിതം.

Emulate, v. a. മത്സരിക്ക, പിണക്ക,
സ്പൎദ്ധിക്ക.

Emulation, s. മത്സരം, പിണക്കം, സ്പൎദ്ധ.

Emulator, s. മത്സരക്കാരൻ, സ്പൎദ്ധക്കാ
രൻ.

Enable, v. a. പ്രാപ്തി വരുത്തുക, ശക്തി
പ്പെടുത്തുക.

Enact, v. a. നടത്തുക, കല്പിക്ക, സ്ഥാ
പിക്ക.

Enactment, s. നടത്തൽ, കല്പന, വെപ്പു.

Enactor, s. നടത്തുന്നവൻ, കല്പിക്കുന്ന
വൻ.

Enamel, v. a. അഴുത്തി പതിക്ക.

Enamour, v. a. കാമിപ്പിക്ക, മോഹിപ്പിക്ക,
ലാളിപ്പിക്ക.

Encamp, v. a. പാളയം ഇറങ്ങുക, പാള
യം ഇടുക.

Encampment, s. പാളയം, കഴിനിലം.

Enchafe, v. a. കോപിപ്പിക്ക, ദേഷ്യ
പ്പെടുത്തുക.

Enchain, v. a. ചങ്ങലയിടുക, ബന്ധിക്ക.

Enchant, v. a. മോഹിപ്പിക്ക, വശീകരിക്ക.

Enchanter, s. ആഭിചാരക്കാരൻ, മാ
യാപി.

Enchantment, s. സ്തംഭനം, ആഭിചാരം,
വശീകരം.

Enchantress, s. ആഭിചാരക്കാരത്തി, ഇ
ന്ദ്രജാലിക.

Encircle, v. a. വളയുക, ചൂഴുക, ചുറ്റുക.

Encirclet, s. വലയം, മോതിരം, വട്ടം.

Enclose, v. a. വേലി വളച്ചു കെട്ടുക,
പൊതിയുക.

Enclosure, s. വേലി, പ്രാകാരം, വാട,
പ്രാവൃതി.

Encomium, s. മംഗലവാക്കു, സ്തുതി, പ്ര
ശംസ.

Encompass, v. a. ആവേഷ്ടിക, പ്രദ
ക്ഷിണം ചെയ്ക.

Encounter, s. പോർ, പട, നേരിടൽ.

Encounter, v. a. പൊരുതുക, നേരിടുക.

Encountering, s. സമ്മുഖം, സംഘടനം.

Encourage, v. a. ധൈൎയ്യപ്പെടുക, ഉത്സാ
ഹിപ്പിക്ക.

Encouragement, s. ധൈൎയ്യപ്പെടുത്തുന്ന
തു, ഉറപ്പു, താങ്ങൽ, ആദരം, സഹായം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/106&oldid=183345" എന്ന താളിൽനിന്ന് ശേഖരിച്ചത്