താൾ:CiXIV124.pdf/105

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

Ema – 97 – Emo

Emancipation, s. അടിമ വിടുതൽ, വി
മോചനം.

Embale, v. a. കെട്ടായികെട്ടുക, വരിഞ്ഞു
കെട്ടുക.

Embalm, v. a. സുഗന്ധവൎഗ്ഗങ്ങളിൽ ഇടുക.

Embar, v. a. അടെക്ക, തടുത്തു നിൎത്തുക.

Embark, v. n. കപ്പലിൽ കയറുക.

Embark, v. a. കപ്പലിൽ കയറ്റുക.

Embarkation, s. കപ്പലിൽ കയറുന്നതു.

Embarrass, v. a. കുഴക്ക, കുഴപ്പിക്ക, ഭൂമി
പ്പിക്ക.

Embarrassment, s. കുഴപ്പം, ഞെരുക്കം,
പരുങ്ങൽ, ബുദ്ധിമുട്ടു.

Embassador, s. സ്ഥാനപതി, ദൂതൻ,
വക്കീൽ.

Embassage, s. സ്ഥാനാപത്യം, ദൂതു.

Embassy, s. ദൂത്യം, ദൌത്യം.

Embattle, v. a. പടക്കു അണി നിരത്തുക.

Embay, v. a. കുളിക്ക, നനെക്ക.

Embellish, v. a. ശൃംഗാരിക്ക, അലങ്ക
രിക്ക.

Embellishment, s. ശൃംഗാരം, അലങ്കൃതി.

Embers, s. pl. തീ കെടാത്ത ചാരം, വെ
ണ്ണീർ.

Embezzle, v. a. വഞ്ചിച്ചെടുക്ക, അപഹ
രിക്ക.

Embezzlement, s. അപഹരണം, മോ
ഷണം.

Emblazon, v. a. ചിത്രംകൊണ്ടു അലങ്ക
രിക്ക, മിനുസം വരുത്തുക, വൎണ്ണിക്ക.

Emblem, s. സാദൃശ്യം, പ്രതിനിധി, മാ
തിരി, ചിഹ്നം, അടയാളം.

Embrace, v. a. കെട്ടിപിടിക്ക, ആലിം
ഗനം ചെയ്ക.

Embrace, v. n. തഴുക, അടങ്ങുക.

Embrace, s. തഴുകൽ, ആലിംഗനം.

Embracement, s. ആലിംഗനം, ആശ്ലേ
ഷം

Embrocate, v. a. തിരുമ്മുക, കിഴികുത്തുക.

Embrocation, s. തിരുമ്മൽ, അനുലേപ
നം.

Embroider, v. a. ചിത്രം തൈക്ക.

Embroidery, s. ചിത്രത്തയ്യൽ.

Embroil, v. a. താറുമാറാക്ക, കലഹിക്ക.

Embryo, s. ഗൎഭപിണ്ഡം, മുഴുവനാകാത്ത
കാൎയ്യം.

Emendable, a. നന്നാക്കുവാന്തക്ക.

Emendation, s. നന്നാക്കുന്നതു, ഗുണമാ
ക്കുന്നതു.

Emerald, s. മരതകക്കല്ലു, മഹാനീലം.

Emerge, v. a. വെള്ളത്തിൽനിന്നു പൊ
ങ്ങിവരിക, പുറപ്പെടുക, കാണായ്‌വരിക.

Emergency, s. പുറപ്പാടു, കിളൎച്ച, അത്യാ
വശ്യം, മഹാമുട്ടു, അവസരം.

Emergent, a. പുറപ്പെടുന്ന, അത്യാവശ്യ
മുള്ള.

Emery, s. ഇരിമ്പുപൊടി.

Emetic, s. ഛൎദ്ദിയുണ്ടാക്കുന്ന ഔഷധം.

Emetic, a. ഛൎദ്ദിയുണ്ടാക്കുന്ന.

Emigrant, s. അന്യരാജ്യത്തേക്ക പാൎപ്പാ
ൻ പോകുന്നവൻ.

Emigration, s. അന്യരാജ്യത്തേക്ക പാ
ൎപ്പാൻ പോകുന്നതു.

Emigrate, v. a. അന്യരാജ്യത്തിൽ പോ
യി പാൎക്ക.

Eminence, s. ഉയൎച്ച, ഉന്നതി, ശ്രേഷ്ഠത.

Eminent, a. ഉയരമുള്ള, ഉന്നതമുള്ള.

Eminently, ad. വിശേഷമായി, ശ്രേഷ്ഠ
മായി.

Emissary, s. ഒറ്റുകാരൻ, ദൂതൻ.

Emit, v. a. പുറത്തു തള്ളുക, പുറത്തു വി
ടുക.

Emmet, s. ഇരുമ്പു, പിപീലിക.

Emollition, s. പതമാക്കുന്നതു.

Emolument, s. ആദായം, ലാഭം, വരവു.


13

"https://ml.wikisource.org/w/index.php?title=താൾ:CiXIV124.pdf/105&oldid=183344" എന്ന താളിൽനിന്ന് ശേഖരിച്ചത്