താൾ:CiXII88.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഥാക്രമം സ്ത

൮൬ാമതിൽ സാല്വവധവും ദന്തവക്രവധവും കുരുസഭ
യിംകൽ‌വച്ചു പാഞ്ചാലിയിടെ വസ്ത്രാപഹരണ
ത്തിംകൽഭഗവാൻവസ്ത്രം കൊടുത്തു പാഞ്ചാലിയെ
രക്ഷിച്ചതും ശാകഭക്ഷണം‌ചെയ്തു ദുൎവാസസ്സിനു
തൃപ്തിവരുത്തിയതും പാണ്ഡവന്മാരിടെ ദൂതനായി
ട്ടുഹസ്തിനപുരത്തിംകൽ പൊയതും അവിടെവച്ചു
വിശ്വരൂപം കാണിച്ചതും പാൎത്ഥസാരഥിആയിട്ടു
അൎജ്ജുനന്നു ഗീതൊപദെശം‌ചെയ്തു വിശ്വരൂപം
കാണിച്ചതും ഭാരതയുദ്ധവും ബലഭദ്രന്റെതീൎത്ഥ
‌ യാത്രയുംധൎമ്മപുത്രരുഅശ്വമെധയാഗംകഴിച്ചതും

൮൭ാമതിൽ കുചെലൊപാഖ്യാനം

൮൮ാമതിൽ ദെവകിക്കുആറുപുത്രന്മാർമുൻപിൽ മൃതന്മാ
രായിരുന്നവരെ പാതാളത്തിംകൽനിന്നും കൊണ്ടു
വന്നുകാണിച്ചതും മൈഥിലരാജ്യത്തുബഹുലാശ്വൻ
എന്ന രാജാവിന്റെയും ശ്രുതദെവൻ എന്നബ്രാ
ഹ്മണന്റെയും ഗൃഹത്തിംകൽ ഒരു സമയത്തുതന്നെ
വിരുന്നിനു പൊയതും സന്താനഗൊപാലകഥയും
നാരദൻവസുദെവൎക്കും ഭഗവാൻ‌ഉദ്ധവൎക്കുംജ്ഞാ
നൊപദെശം ചെയ്തതും

൮൯ാമതിൽ വൃകാസുരകഥയും ഭൃഗുമഹൎഷിയിടെപാദതാ
ഡനംകൊണ്ടു ഭഗവാന്റെ വക്ഷസ്സുംകൽ ശ്രീവ
ത്സംഒണ്ടായതും

൯൦ാമതിൽ വിഷ്ണുമാഹാത്മ്യവൎണ്ണനം

൯൧ാമതമുതൽ ൯൨ാമതവരെ ഭഗവൽഭജനപ്രകാരം

"https://ml.wikisource.org/w/index.php?title=താൾ:CiXII88.pdf/13&oldid=178616" എന്ന താളിൽനിന്ന് ശേഖരിച്ചത്