താൾ:CiXII88.pdf/12

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പു കഥാക്രമം

ലക്ഷണാഇങ്ങനെ അഞ്ചു കന്യകമാരെ വിവാഹം
ചെയ്തകഥയും മുരാസുരനെയും‌ നരകാസുരനെയും
വധിച്ചതും സ്വൎഗ്ഗത്തുചെന്നുഅദിതിക്കു‌കുണ്ഡലംകൊ
ടുത്തു‌അവിടെനിന്നും കല്പകവൃക്ഷം കൊണ്ടു വന്നു
സത്യഭാമയിടെ ഗൃഹത്തിങ്കൽനട്ടതും നരകാസുരൻകാ
രാഗൃഹത്തി‌ൽ‌ ഇട്ടിരുന്ന പതിനാറായിരം രാജസ്ത്രീ
കളെയും വിവാഹം ചെയ്തതുംനാരദമൊഹനവും

൮൨ാമതിൽ ശംബരവധവും പ്രദ്യുമ്നൻരുഗ്മികന്യകയെ
യും അനിരുദ്ധൻരുഗ്മിപൌത്രിയെയും വിവാഹം
ചെയ്തതും രുഗ്മിയെ വധിച്ചതും ബാണയുദ്ധവും
നൃഗമൊക്ഷവും

൮൩ാമതിൽ പൌണ്ഡ്രകവധവും വിവിദനെ ബലഭദ്ര
രാമൻവധിച്ചതും അദ്ദെഹം കുപിതനായിട്ടു ഹസ്തി
നപുരത്തെ ആകൎഷിച്ചതും സാംബൻ ലക്ഷണയെ
വിവാഹം ചെയ്തതും

൮൪ാമതിൽ ഒരു സൂൎയ‌്യഗ്രഹണത്തിം‌കൽ ഭഗവാൻനന്ദ
ഗൊപാദി യാദവന്മാരൊടും മറ്റുള്ള ബന്ധുക്ക
ളൊടും കൂടെ സമന്തപഞ്ചകം എന്നതീൎത്ഥത്തിങ്കൽ
സ്നാനത്തിനു പൊയതും അവിടെ പാണ്ഡവാദി
ബന്ധുക്കളൊടും കൂടി മൂന്നു മാസം പാൎത്ത കഥയും
അവിടെവച്ചു വസുദെവരു യാഗം കഴിച്ചതും

൮൫ാമതിൽ ജരാസന്ധവധവും ശിശുപാലവധവും സഭാ
പ്രവെശത്തിംകൽ ദുൎയ‌്യൊധനന്നു സ്ഥലജല ഭ്രമം
ഒണ്ടായതും

"https://ml.wikisource.org/w/index.php?title=താൾ:CiXII88.pdf/12&oldid=178615" എന്ന താളിൽനിന്ന് ശേഖരിച്ചത്