താൾ:CiXII88.pdf/11

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

കഥാക്രമം യം

൭൧ാമതിൽ കെശിവധവും വ്യൊമാസുരവധവും

൭൨ാമതമുതൽ ൭൫ാമതവരെ കംസവധം

൭൬ാമതിൽ ഗുരുദക്ഷിണയും ഉദ്ധവരുഗൊകുലത്തിൽ
പൊയിവന്നതും

൭൭ാമതിൽഭഗവാൻസൈരന്ധ്രിയിടെയും‌അക്രൂരന്റെ
യും ഗൃഹത്തിൽപൊയതും ജരാസന്ധനൊടു യുദ്ധം
ചെയ്തതും മുചുകുന്ദനെഅനുഗ്രഹിച്ചതും ദ്വാരകാ
പ്രവെശവും

൭൮ാമത മുതൽ ൭൯ാമതവരെ രുഗ്മിണീസ്വയംബരം

൮൦ാമതിൽ സത്യഭാമാജാംബവതികളിടെ പാണിഗ്രഹ
ണവും പാണ്ഡവന്മാരു അരക്കില്ലത്തിൽവച്ചുദഹി
ച്ചൂ എന്നുകെട്ടുഭഗവാൻ ഹസ്തിനപുരത്തിംകൽ പൊ
യിരിക്കും‌പൊൾ അക്രൂരാദികളിടെ വാക്കുകൊ
ണ്ടുശതധന്വാവുസത്രാജിത്തിനെ വധിച്ചുസ്യമന്തക
രത്നം കൊണ്ടുപൊയതും പിന്നത്തതിൽ സത്യഭാമ
യിടെ സംകടംകണ്ടു ഭഗവാൻ ശതധന്വാവിനെവ
ധി ച്ചതുംബലഭദ്രരാമൻ മൈഥിലരാജ്യത്തുചെന്നുദു
ൎയ‌്യൊധനന്നു ഗദാ ഭ്യാസം ചെയ്തതും സ്യമന്തകംപര
ബൊധമായിട്ടു അക്രൂരന്റെപക്കൽ കൊടുത്തതും

൮൧ാമതിൽ പാഞ്ചാലീസ്വയംബരവും സുഭദ്രാഹരണ
വും കഴിഞ്ഞുഭഗവാൻ ഇന്ദ്രപ്രസ്ഥത്തിംകൽ ഇരി
ക്കുംപൊൾ അൎജ്ജുനനെകൊണ്ടു ഖാണ്ഡവദഹനം
കഴിപ്പിച്ചതും-കാളിന്ദി-മിത്രവിന്ദാ-സത്യാ-ഭദ്രാ-

"https://ml.wikisource.org/w/index.php?title=താൾ:CiXII88.pdf/11&oldid=178614" എന്ന താളിൽനിന്ന് ശേഖരിച്ചത്