താൾ:Chindha sandhanam vol one 1915.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അവതാരികാ.

  ഈ ഗ്രന്ഥത്തിൽ  സഞ്ചയിച്ചിട്ടുള്ള പ്രബന്ധപരമ്പരയുടെ കർത്താവായ മഹാ. രാ. രാ. ശ്രീ. ആർ. ഈശ്വരപ്പിള്ള അവർകൾ എന്റെ വിദ്യാഭ്യാസത്തിന്റെ അസ്ഥിവാരം കെട്ടിയതിൽ അഗ്രഗണ്യനാകയാൽ അദ്ദേഹത്തിന്റെ കൃതികളെപറ്റി ഞാൻ ചെയ്യുന്ന നിരൂപണം പരമാത്മാവിനിന്ന് പ്രസരിയ്ക്കുന്ന പ്രകാശത്തെ അവലംബിച്ച് ജീവാത്മാക്കൾ പരമാത്മരൂപാന്വേഷണം ചെയ്യുന്നതുപോലെ തോന്നുന്നു. ശിഷ്യവത്സലനും ഉദാരബുദ്ധിയുമായ അദ്ദേഹം ഇതിനു് അനുവദിച്ചിരുന്നില്ലെങ്കിൽ ഇതെഴുതുന്നതിനു് ഞാൻ അനധികാരിയുമായിരിയ്ക്കുമായിരുന്നു.അധ്യാപകവൃത്തിയിലും, പാഠശാലകളുടെ അധ്യക്ഷനായും, നിയമനിർമ്മാണസഭയിലും മര്മും ശ്രീമാൻ ഈശ്വരപ്പിള്ള അവർകൾക്കു് സിദ്ധിച്ചിട്ടുള്ള പ്രസിദ്ദി പരക്കെ ആറിയപ്പെട്ടിട്ടുള്ളതും ആവക സംഗതികളെ ആവർത്തിച്ചു പറയുന്നതുകൊണ്ടു് വിശേഷാൽ ഒന്നും നിർവ്വഹിയ്ക്കേണ്ടതായില്ലാത്തതും ആകുന്നു. സാഹിത്യ വിഷയമായി അദ്ദേഹത്തിനുള്ള ഉൽക്കർഷം പ്രായേണ പൊതുജനങ്ങൾക്കു് പരിചിതംതന്നേ; എങ്കിലും അതിന്രെ സൂക്ഷ്മസ്ഥിതി ഇനിയും ജനങ്ങൾ ഗ്രഹിച്ചിട്ടുണ്ടൊ എന്ന് നിശ്ചയമില്ല. പക്ഷെ, അടുത്തു് പരിചയിച്ചിട്ടുള്ളവർക്കു് അദ്ദേഹത്തിന്റെ രുചി സംസ്ക്കാരവും അവലോകനശക്തിയും അനായാസേന അനുഭവപ്പെടാതിരിപ്പാൻ തരമില്ല. സാധാരണ ജനങ്ങൾ ജല്പാകന്മാരും ബഹുവക്താക്കളും ആണ്. അതുകൊണ്ടുതന്നെയാണു്

"വാക് സംയമസ്തു നൃപതേ സദുഷ്ക്കരതമോവ്രത:"










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/4&oldid=157832" എന്ന താളിൽനിന്ന് ശേഖരിച്ചത്