താൾ:Chindha sandhanam vol one 1915.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൬ ചിന്താസന്താനം

എന്നുകൂടി പറവാൻ തരമില്ലാതാണിരിയ്ക്കുന്നത്. ഈ വിഷയങ്ങളിൽ ഗ്രന്ഥങ്ങൾ നിർമ്മിയ്ക്കുന്നത് മുൻപ് പ്രസ്താവിച്ചതുപോലെ അല്പം പ്രയാസമുളള കാര്യമായിരിയ്ക്കാം; എന്നുവച്ച് വല്ലതുമൊക്കെ എഴുതിയിട്ടേക്കാമെന്ന് വിചാരിക്കന്നത് അല്പം സാഹസമായിട്ടുളളതാണെന്നാണ് എന്റെ അഭിപ്രായം.

അല്പം വിദ്യാഭ്യാസം സിദ്ധിച്ചാലുടനെ ഗ്രന്ഥമെഴുതണമെന്ന് ഒരു നിർബന്ധനിയമമുണ്ടെന്നു തോന്നുന്നില്ല.അതുകൊണ്ട് നാം ബദ്ധപ്പെട്ടിട്ടും ഭയന്നിട്ടും ആവശ്യമില്ല. ലോകത്തിനും കുറച്ചുകൂടി ക്ഷമിച്ചിരിയ്ക്കാൻ മേലാതെയുമില്ല.നാം വല്ല ഗ്രന്ഥങ്ങളും എഴുതുന്നതായിരുന്നാൽ,അവയ്ക്ക് ലോകത്തേയോ ലോകാംശത്തേയോ അല്പമെങ്കിലും ഉയർത്താനുളള ശക്തിയുണ്ടായിരിയ്ക്കണമെന്നുളള ഉദ്ദശ്യത്തെ മുൻനിറുത്തി പ്രവൃത്തിയ്ക്കേണ്ടതാവുന്നു. ഇല്ലാതെ ധനമോ, യശസ്സോ, സ്ഥാനപ്പേരോ സമ്പാതിക്കുന്നതിനോ,തന്റെ പഠിപ്പിനെ പ്രദർശിപ്പിയ്ക്കുന്നതിനോ,ആയിട്ടു മാത്രം ഗ്രന്ഥനിർമ്മിതിയിൽ പ്രവേശിക്കാമെന്നു വിചാരിക്കുന്നത് യുക്തമല്ല. പ്രസാധകന് നഷ്ടം വന്നിട്ടുളള പുസ്തകങ്ങളിൽ നിന്നാണ് ലോകർക്ക് ലാഭം സിദ്ധിച്ചിട്ടുളളത് എന്നുളള വചനത്തിന്റെ സൂക്ഷ്മാർത്ഥം ആലോചിയ്ക്കേണ്ടതാണ്. നാം ഇപ്പോൾ അത്യുൽകൃഷ്ടങ്ങളെന്നു വിചാരിയ്ക്കുന്ന ഷേക്സ്പിയരുടെ കൃതികൾ നൂറുകൊല്ലത്തോളം അശ്രദ്ധിതങ്ങളായി കിടക്കേണ്ടി വന്നു. ഒടുവിൽ ഡാക്ടർ ജാൺസൺ ആണ് അന്ധകാരത്തിൽ കിടന്നിരുന്ന ഇവയെ, റാന്തൽ കൊളുത്തി മനുഷ്യർക്ക് കാണിച്ചുകൊടുത്തത്.പക്ഷെ, ഇക്കാലത്തുണ്ടാകുന്ന ഗ്രന്ഥങ്ങൾക്ക് ഇതുപോലെയുളള അനുഭവം വരാൻ തരമില്ലാതിരിയ്ക്കാം. ഇപ്പോൾ ഉണ്ടാക്കപ്പെടുന്ന ഗ്രന്ഥങ്ങളിൽ രണ്ടാം പതിപ്പാവശ്യപ്പെടുന്നവ എത്രയെണ്ണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/27&oldid=157830" എന്ന താളിൽനിന്ന് ശേഖരിച്ചത്