താൾ:Chindha sandhanam vol one 1915.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗ്രന്ഥനിർമ്മിതി ൧൫

എന്നാൽ,ഗ്രന്ഥനിർമ്മിതി അതിലഘുവായ ഒരു കാര്യമാണെന്നു് വിചാരിച്ചുകൂടാ. ഗ്രന്ഥകാരന്മാർക്ക് സഹജമായ ഒരുവാസനയും മറ്റു പല ഗുണങ്ങളും ഉണ്ടയിരിയ്ക്കേണ്ടതാണെന്ന് വിചാരിയ്ക്കപ്പെട്ടിരിയ്ക്കുന്നു‌‌‌‌.അനേക ഗുണങ്ങൾ ഉണ്ടായിരുന്നാൽ മാത്രമേ ഗ്രന്ഥനിർമ്മാണം ഉദ്ദിഷ്ട ഫലത്തേ തരികയുളളൂ. ലോകത്തിലുളളതിൽ ​ ഏറ്റവും പ്രയാസമായ ജോലി ആലോചിയ്ക്ക എന്നുളളതാണെന്ന് ഒരു മഹാൻ പറഞ്ഞിരിയ്ക്കുന്നു. ഗ്രന്ഥ നിർമ്മിതിയ്ക്ക് പ്രധാനമായും ആദ്യമായും വേണ്ടത് ഇതൊന്നാണ്. ഈ സ്ഥിതിയ്ക്ക് ഗ്രന്ഥനിർമ്മിതി എത്രയോ പ്രയാസമേറിയ ഒരു കൃത്യമാണ്.ആലോചനയില്ലാതെ എഴുതുന്നവ പ്രയോജനം കൂടാതെ വായിയ്ക്കപ്പെടാവുന്നവയാണ്. ഇത് ഗ്രന്ഥകാരനും വായനക്കാരനും സമയ ദുർവ്യയത്തിന് ഇടയാക്കുന്നു. മനുഷ്യബുദ്ധിയുടെ അഗാധപ്രദേശത്തുനിന്നുത്ഭവിക്കുന്നതേ ലോകത്തിൽ സ്ഥായിയായി നിലനില്ക്കയുള്ളൂ. ഇതുകൂടാതെ, ഉൽകൃഷ്ട വിദ്യാഭ്യാസം , കൽപ്പനാശക്തി, ലോകപരിചയം ,അനുഭവം ,സൂക്ഷ്മഗ്രഹണം ,നിരന്തരമായ ഗ്രന്ഥപാരായണം ,മനുഷ്യസ്വഭാവത്തിന്റെ യഥാർഥജ്ഞാനം ,മുതലായ മററ് അനേക ഗുണങ്ങൾ ആവശ്യമുണ്ട്. ഈ ഗുണങ്ങൾ എല്ലാം തികഞ്ഞ ഗ്രന്ഥകാരന്മാരുടെ സംഖ്യ നമ്മുടെ കൈവിരലുകൾകൊണ്ടു് എണ്ണാവുന്നതാണ്. ഇവരാണ് സമ്മുടെ സാഹിത്യഭൂമിയെ ഇപ്പോൾ ഭരിയ്ക്കുന്നത്. ഇവരെ ഏറെക്കുറെ അനുഗമിയ്ക്കുന്നതായി അനേകംപേരുണ്ട്. പിന്നെ "ഭാഷാന്തരക്കാരായും" ,"രൂപാന്തരക്കാരായും" മറ്റുചിലരും സാഹിത്യഭൂമിയുടെ പുറംപോക്കുസ്ഥലത്തെ കൈവശപ്പെടുത്തിയിരിയ്ക്കുന്നുണ്ട്. ഇതെല്ലാംകൊണ്ടും ഗ്രന്ഥകർത്താക്കന്മാരുടെ കുറവ് നമുക്കിപ്പോൾ അധികമില്ലെന്നു തോന്നുന്നു. ഗ്രന്ഥങ്ങളുടെ കുറവേയുള്ളു. ജീവചരിത്രം, ദേശചരിത്രം ,വിവിവിധശാസ്ത്രങ്ങൾ ,വ്ദ്യാഭ്യാസ വിഷയം ,സമുദായ വിഷയം ഇവയിൽ നാം ഇതേവരെ കാൽവച്ചു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/26&oldid=157829" എന്ന താളിൽനിന്ന് ശേഖരിച്ചത്