താൾ:Chindha sandhanam vol one 1915.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സാഹിത്യം ൯

സുസാദ്ധ്യമായ കാര്യം ആണെന്നു് തോന്നുന്നില്ല. എന്നാൽ, പ്രായേണ സാഹിത്യകാരന്റെ വാക്ചാതുര്യവും ഭാഷാരീതിയും തന്റെ വിഷയത്തിലുള്ള പാണ്ഡിത്യം, പ്രതിപത്തി ഇവയുടെ ശക്തിയെ അനുസരിച്ചുതന്നേയിരിയ്ക്കും. അയാളുടെ കൃതികൾ തന്റെ ബുദ്ധിയുടേയും ജീവിതത്തിന്റേയും നിർമ്മലദർപ്പണങ്ങളായും ഇരിയ്ക്കും. വാക്കും വിചാരവും പ്രത്യേക വൃത്തികളോടുകൂടിയവയാണെങ്കിലും ഒന്നിന്റെ സഹായം മറ്റതിനില്ലാതിരുന്നാൽ രണ്ടും നിഷ്പ്രയോജനമായിരിയ്ക്കാനേ മാർഗ്ഗമുള്ളു. വിചാരവും വാക്കും തമ്മിൽ യോജിയ്ക്കാതെ വരുമ്പോളാണു് വെട്ടും തിരുത്തും ധാരാളമായി വേണ്ടിവരുന്നതു്. ഇങ്ങനെ പല ആവർത്തി കഴിഞ്ഞാൽ തന്നെയും തന്റെ മനോഗതങ്ങളെ പൂർണ്ണമായി പ്രകടിപ്പിയ്ക്കുന്നതിനു് തക്കവണ്ണം വാക്കുകൾ മതിയായില്ലെന്നുള്ള അതൃപ്തിമാത്രം ശേഷിയ്ക്കുന്നു. ഇപ്പോൾ നമ്മുടെ പ്രീതിയ്ക്കും ബഹുമാനത്തിനും പാത്രീഭവിച്ചിട്ടുള്ള എല്ലാ സാഹിത്യഗ്രന്ഥങ്ങളും ഇപ്രകാരമുള്ള അനുഭവത്തിൽകൂടി കടന്നുവന്നിട്ടുള്ളവയാണെന്നു് പറയുന്നതിനു് ധാരാളം ലക്ഷ്യങ്ങൾ ഉണ്ടു്. മഹാന്മാരുടെ കൃതികൾക്കു് അടിസ്താനമായ കൈയെഴുത്തു് പുസ്തകങ്ങൾ നോക്കുന്നതായാൽ ഈ വാസ്തവം ഏറക്കുറെ വെളിപ്പെടുന്നതാകുന്നു. എന്നാൽ, ഇപ്പോൾ നമ്മുടെയിടയിലുള്ള സാഹിത്യകാരന്മാരുടെ കൈയെഴുത്തു് പുസ്തകവും അച്ചടിച്ച പ്രതിയും തമ്മിൽ വല്ല വ്യത്യാസവും തന്നെയുണ്ടോ എന്നു് സംശയമാണു്. ഇവയ്ക്കു് മദ്ധ്യേയുള്ള ഘട്ടം അച്ചുനിരത്തുന്നതിനുള്ള സമയം മാത്രമായിരിയ്ക്കാനാണു് ഇടയുള്ളതു്. ഇതു് പക്ഷേ പരിഷ്ക്കാരാധിക്ക്യം കൊണ്ടും വന്നേയ്ക്കാം.

"ഒരു കൃതിയേക്കാൾ അതിന്റെ കർത്താവിനു് മാഹാത്മ്യം കൂടും" എന്നുള്ള വാക്ക്യം ഒരു സൂക്ഷ്മതത്ത്വത്തെ സൂചിപ്പിയ്ക്കുന്നു. ഒരു സാഹിത്യകാരന്റേയൊ ചിത്രകൃത്തിന്റേയൊ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Chindha_sandhanam_vol_one_1915.pdf/20&oldid=157824" എന്ന താളിൽനിന്ന് ശേഖരിച്ചത്